x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ൽ അം​ബാ​സ​ഡ​റെ വ​ധി​ക്കാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്കം പൊ​ളി​ച്ചെ​ന്ന് യു​എ​സ്


Published: November 9, 2025 06:15 AM IST | Updated: November 9, 2025 06:15 AM IST

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മെ​ക്സി​ക്കോ​യി​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ അം​ബാ​സ​ഡ​റെ വ​ധി​ക്കാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്കം പൊ​ളി​ച്ചെ​ന്ന് യു​എ​സ്. വ​ധി​ക്കാ​നു​ള്ള നീ​ക്കം പൊ​ളി​ച്ചെ​ന്നും നി​ല​വി​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്നും യു​എ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​സ്ര​യേ​ൽ അം​ബാ​സ​ഡ​റാ​യ ഐ​നാ​ത്ത് ക്രാ​ൻ​സി​നെ​തി​രെ ക​ഴി​ഞ്ഞ വ​ർ​ഷ‌ാ​വ​സാ​ന​മാ​ണു വ​ധ​ശ്ര​മ​മു​ണ്ടാ​യ​തെ​ന്നും ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ലും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും യു​എ​സ്, ഇ​സ്ര​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​റാ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​ലെ ഓ​ഫീ​സ​ർ ഹ​സ​ൻ ഇ​സാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വ​ധ​ശ്ര​മ​പ​ദ്ധ​തി​യെ​ന്നാ​ണ് യു​എ​സ് റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ വ​ധ​ശ്ര​മ​മു​ണ്ടാ​യ​താ​യി അ​റി​വി​ല്ലെ​ന്ന് മെ​ക്സി​ക്കോ സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ചു. മെ​ക്സി​ക്കോ​യി​ലെ ഇ​റാ​ൻ എം​ബ​സി​യും ആ​രോ​പ​ണം നി​ഷേ​ധി​ച്ചു.

Tags : Iran assassinate Israeli ambassador america

Recent News

Up