x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി മരിയ കൊരീന മച്ചാഡോ


Published: January 16, 2026 03:15 AM IST | Updated: January 16, 2026 04:17 AM IST

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി സമാധാന നൊബേൽ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

വെ​​​ന​​​സ്വ​​​ലേ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന് ജ​​​യി​​​ലി​​​ല​​​ട​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യിരുന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് മച്ചാഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ച എന്തിനെ കുറിച്ചായിരുന്നുവെന്ന് മച്ചാഡോ പ്രതികരിച്ചില്ല.

വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മ​​​ഡു​​​റോ​​​യെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കി​​​യെ​​​ങ്കി​​​ലും മ​​​രി​​​യ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണം ഏ​​​ല്പി​​​ക്കാ​​​ൻ ട്രം​​​പ് ത​​​യാ​​​റാ​​​യി​​​ല്ല.

Tags : Donald Trump Maria Corina Machado Venezuelan US

Recent News

Up