x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​ബി​ക്ക​ട​ലി​ല്‍ ഇറേ​നി​യ​ന്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യെന്ന് അമേരിക്ക


Published: February 5, 2026 01:45 AM IST | Updated: February 5, 2026 01:45 AM IST

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണ്‍ ഡി​​​സി: അ​​​​​​റ​​​​​​ബി​​​​​​ക്ക​​​​​​ട​​​​​​ലി​​​​​​ല്‍ ഇറേ​​​​​​നി​​​​​​യ​​​​​​ന്‍ ഡ്രോ​​​​​​ണ്‍ വെ​​​​​​ടി​​​​​​വച്ചു വീ​​​​​​ഴ്ത്തി​​​​​​യ​​​​​​താ​​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക. യു​​​​​​എ​​​​​​സ്എ​​​​​​സ് എ​​​​​​ബ്ര​​​​​​ഹാം ലി​​​​​​ങ്ക​​​​​​ണ്‍ എ​​​​​​ന്ന വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​നു നേരേ ആ​​​​​​ക്ര​​​​​​മ​​​​​​ണ ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ വ​​​​​​ന്ന ഇറേ​​​​​​നി​​​​​​യ​​​​​​ന്‍ ഷാ​​​​​​ഹെ​​​​​​ദ്-139 ഡ്രോ​​​​​​ണാ​​​​​​ണു ത​​​​​​ക​​​​​​ര്‍​ത്ത​​​​​​ത്.

വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​നെ​​​​​​യും സൈ​​​​​​നി​​​​​​ക ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രെ​​​​​​യും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ണ് ഡ്രോ​​​​​​ണ്‍ എ​​​​​​ഫ്-35​​​​​​സി യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​നം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് വെ​​​​​​ടി​​​​​​വ​​​​​​ച്ച് വീ​​​​​​ഴ്ത്തി​​​​​​യെ​​​​​​ന്നു യു​​​​​​എ​​​​​​സ് സൈ​​​​​​നി​​​​​​ക വ​​​​​​ക്താ​​​​​​വ് ടിം ​​​​​​ഹോ​​​​​​ക്കി​​​​​​ന്‍​സ് പ​​​​​​റ​​​​​​ഞ്ഞു.

സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ല്‍ ഇ​​​​​​റാ​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​ത്തു​​​​​​നി​​​​​​ന്നു പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, അ​​​​​​റ​​​​​​ബി​​​​​​ക്ക​​​​​​ട​​​​​​ലി​​​​​​ല്‍ അ​​​​​​ജ്ഞാ​​​​​​ത​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണ​​​​​​ത്താ​​​​​​ല്‍ ഡ്രോ​​​​​​ണു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി ഇ​​​​​​റാ​​​​​​ന്‍റെ ത​​​​​​സ്‌​​​​​​നിം വാ​​​​​​ര്‍​ത്താ ഏ​​​​​​ജ​​​​​​ന്‍​സി റി​​​​​​പ്പോ​​​​​​ര്‍​ട്ട് ചെ​​​​​​യ്തു.

ഇ​​​​​​റാ​​​​​​നും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും ത​​​​​​മ്മി​​​​​​ല്‍ ആ​​​​​​ണ​​​​​​വ ച​​​​​​ര്‍​ച്ച​​​​​​ക​​​​​​ള്‍ ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ന്‍ ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ജ്ഞ​​​​​​ര്‍ ശ്ര​​​​​​മി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​ക്കേ​​​​​​യാ​​​​​​ണ് സം​​​​​​ഭ​​​​​​വം.

ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ത​​​​​​മ്മി​​​​​​ല്‍ ഒ​​​​​​രു ക​​​​​​രാ​​​​​​റി​​​​​​ലെ​​​​​​ത്താ​​​​​​ന്‍ ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ‘മോ​​​​​​ശം കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍’ സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മെ​​​​​​ന്ന് യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോണാള്‍​ഡ് ട്രം​​​​​​പ് മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ല്‍​കി​​​​​​യി​​​​​​രു​​​​​​ന്നു.

ഡ്രോ​​​​​​ണ്‍ വെ​​​​​​ടി​​​​​​വ​​​​​​ച്ചി​​​​​​ട്ട വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ക്രൂ​​​​​ഡ് വി​​​​​​ല ബാ​​​​​​ര​​​​​​ലി​​​​​​ന് ഒ​​​​​​രു ഡോ​​​​​​ള​​​​​​റി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ഉ​​​​​​യ​​​​​​ര്‍​ന്നു.

Tags : Arabian Sea Iranian drone shot down US force America

Recent News

Up