x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മി​ഗ്ര​ന്‍റ് വി​സ പ്രോ​സ​സിം​ഗ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നൊ​രു​ങ്ങി യു​എ​സ്


Published: January 15, 2026 06:49 AM IST | Updated: January 15, 2026 06:49 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​മി​ഗ്ര​ന്‍റ് വി​സ പ്രോ​സ​സിം​ഗ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 75 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കു​ള്ള ഇ​മി​ഗ്ര​ന്‍റ് വി​സ പ്രോ​സ​സിം​ഗ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.

അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റാ​ണ് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 21 മു​ത​ൽ സ​സ്‌​പെ​ൻ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

എ​ന്നാ​ൽ ടൂ​റി​സ്റ്റ്, ബി​സി​ന​സ് തു​ട​ങ്ങി​യ നോ​ൺ-​ഇ​മി​ഗ്ര​ന്‍റ് (താ​ൽ​ക്കാ​ലി​ക) വി​സ​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം ബാ​ധ​ക​മ​ല്ലെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം വ​രാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ്, 2028 ഒ​ളി​മ്പി​ക്സ് തു​ട​ങ്ങി​യ​വ​ക്ക് യു​എ​സ് വേ​ദി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നോ​ൺ-​ഇ​മി​ഗ്ര​ന്‍റ് വി​സ​ക​ളു​ടെ ആ​വ​ശ്യം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags : temporarily suspend immigrant visa processing america

Recent News

Up