കാരക്കാസ്: ആറ് എയർലൈൻസ് കന്പനികൾക്ക് വെനസ്വേലയിൽ നിരോധനം. ഐബീരിയ, ടിഎപി പോർച്ചുഗൽ, ഗോൾ, ലതാം, എവിയാങ്ക, ടർക്കിഷ് എയർലൈൻസ് എന്നീ കന്പനികൾക്കെതിരേയാണു നടപടി.
സൈനികകാരണങ്ങളാൽ അമേരിക്ക മുന്നറിയിപ്പു നല്‍കിയതിനെത്തുടർന്ന് ഈ കന്പനികൾ വെനസ്വേലയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരുന്നു. എന്നാൽ, സർവീസുകൾ 48 മണിക്കൂറിനുള്ളിൽ പുനരാരംഭിക്കണമെന്ന് വെനസ്വേലൻ സർക്കാർ കന്പനികളോട് ആവശ്യപ്പെട്ടു. കന്പനികൾ ഇത് അനുസരിക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണു നിരോധനം.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ താഴെയിറക്കാനാണ് അമേരിക്കയുടെ നീക്കണമെന്നു റിപ്പോർട്ടുണ്ട്.
Tags : Venezuela Venezuela ban airlines Nicolás Maduro