x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന​സ്വേ​ല​ ആ​ക്ര​മ​ണം; ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേശം നൽകി കേ​ന്ദ്രം


Published: January 4, 2026 02:04 AM IST | Updated: January 4, 2026 03:20 AM IST

ന്യൂഡൽഹി: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേശം നൽകി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. വെ​ന​സ്വേ​ല​യി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും നി​ക്കോ​ളാ​സ് മ​ഡൂ​റോ​യെ​യും ഭാ​ര്യ​യെ​യും ബ​ന്ദി​ക​ളാ​ക്കി​യ സം​ഭ​വ​ത്തിന്‍റെ​യും പ​ശ്ചാ​ച്ച​ത്തല​ത്തി​ലാണ് ഇന്ത്യയുടെ ഇടപെടൽ.

നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വെ​ന​സ്വേ​ല​യി​ലേ​ക്കു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ന​സ്വേ​ല​യി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വെ​ന​സ്വേ​ല​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

വെ​ന​സ്വേ​ല​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രോ​ട് താ​മ​സ​സ്ഥ​ല​ത്ത് ത​ന്നെ ക​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ര​ക്കാ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടാ​നും നി​ർ​ദേ​ശ​മു​ണ്ട്.

Tags : Venezuela attack Ministry External Affairs Indian citizens

Recent News

Up