x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൊബേൽ വാങ്ങാൻ പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും: വെനസ്വേലൻ സർക്കാർ


Published: November 21, 2025 11:55 PM IST | Updated: November 21, 2025 11:55 PM IST

കാ​​​ര​​​ക്കാ​​​സ്: ഈ ​​​വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​രി​​​യ മ​​​ച്ചാ​​​ഡോ പു​​​ര​​​സ്കാ​​​രം വാ​​​ങ്ങാ​​​ൻ നോ​​​ർ​​​വേ​​​യ്ക്കു പോ​​​ക​​​രു​​​തെ​​​ന്ന് മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ടം. പോ​​​യാ​​​ൽ മ​​​രി​​​യ​​​യെ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​ൻ അ​​​റ്റോർ​​​ണി ജ​​​ന​​​റ​​​ൽ താ​​​രി​​​ക് വി​​​ല്യം സാ​​​ബ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ടം തീ​​​വ്ര​​​വാ​​​ദം അ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന മ​​​രി​​​യ അ​​​റ​​​സ്റ്റ് ഭ​​​യ​​​ന്ന് ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ഒ​​​ളി​​​വി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ഡു​​​റോ​​​യ്ക്കെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നും മ​​​രി​​​യ​​​യ്ക്കു വി​​​ല​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ഡ്മു​​​ണ്ടോ ഗോ​​​ൺ​​​സാ​​​ല​​​സ് എ​​​ന്ന അ​​​നു​​​യാ​​​യി​​​യെ​​​യാ​​​ണ് മ​​​രി​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​ത്.

മ​​​ഡു​​​റോ ജ​​​യി​​​ച്ചെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ കൃ​​​ത്രി​​​മം ന​​​ട​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. മ​​​ഡു​​​റോ​​​യു​​​ടെ പീ​​​ഡ​​​നം ഭ​​​യ​​​ന്ന് ഗോ​​​ൺ​​​സാ​​​ല​​​സ് നേ​​​ര​​​ത്തേ സ്പെ​​​യി​​​നി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യി​​​രു​​​ന്നു.

Tags : maria machado Venezuela Nobel Prize

Recent News

Up