x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ഡ്ടു​എ​ന്‍​ഡ് എ​ന്‍​ക്രി​പ്ഷ​ന്‍ ലം​ഘി​ച്ചു; വാ​ട്‌​സ്ആ​പ്പി​നും മെ​റ്റ​യ്ക്കു​മെ​തി​രെ യു​എ​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി


Published: January 28, 2026 06:57 AM IST | Updated: January 28, 2026 06:57 AM IST

വാഷിംഗ്‌ടൺ: ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്‌​സ്ആ​പ്പി​നും മെ​റ്റ​യ്ക്കു​മെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ന്‍ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ 'എ​ന്‍​ഡ്ടു​എ​ന്‍​ഡ് എ​ന്‍​ക്രി​പ്റ്റ​ഡ്'​ആ​ണെ​ന്നും അ​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും, ര​ഹ​സ്യ​മാ​യി സ​ന്ദേ​ശ​ങ്ങ​ള്‍ ആ​ക്‌​സ​സ് ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

അ​യ​ക്കു​ന്ന​യാ​ള്‍​ക്കും സ്വീ​ക​രി​ക്കു​ന്ന​യാ​ള്‍​ക്കും അ​ല്ലാ​തെ മ​റ്റാ​ര്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍ വാ​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന വാ​ട്‌​സ്ആ​പ്പി​ന്‍റെ ഉ​റ​പ്പ് വ്യാ​ജ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ​യും സ​ന്ദേ​ശ​ങ്ങ​ളും പ​ര​സ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യും മ​റ്റും മെ​റ്റ വി​ശ​ക​ല​നം ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് വാ​ദം. സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം മാ​ത്ര​മ​ല്ല, അ​വ​യു​ടെ മെ​റ്റാ​ഡാ​റ്റ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ വാ​ദി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ ക​മ്പ്യൂ​ട്ട​ര്‍ ഫ്രോ​ഡ് ആ​ന്‍​ഡ് അ​ബ്യൂ​സ് ആ​ക്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ക​മ്പ​നി ന​ട​ത്തു​ന്ന​തെ​ന്ന് കേ​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​വാ​ട്‌​സ്ആ​പ്പി​ലെ സ​ന്ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്നി​ല്ലെ​ന്നു​മാ​ണ് ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട്. ഇ​തി​ന് മു​ന്‍​പും സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം മെ​റ്റ നി​ഷേ​ധി​ച്ചി​രു​ന്നു.

Tags : WhatsApp Meta Privacy Breach

Recent News

Up