x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക നേതാക്കൾ ദരിദ്രരുടെ നിലവിളി കേൾക്കണം: മാർപാപ്പ


Published: November 17, 2025 02:17 AM IST | Updated: November 17, 2025 02:17 AM IST

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ പാ​വ​ങ്ങ​ളു​ടെ നി​ല​വി​ളി കേ​ൾ​ക്ക​ണ​മെ​ന്നും നീ​തി​കൂ​ടാ​തെ സ​മാ​ധ​ന​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ നി​ല​വി​ളി ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്നും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ.

പാ​വ​ങ്ങ​ളു​ടെ ലോ​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ സു​വി​ശേ​ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു മു​ന്പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ തി​ങ്ങി​ക്കൂ​ടി​യ തീ​ർ​ഥാ​ട​ക സ​ഹ​സ്ര​ങ്ങ​ളെ മാ​ർ​പാ​പ്പ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി.


ത​ന്‍റെ ദി​ലെ​ക്സി തെ ​എ​ന്ന ശ്ലൈ​ഹി​ക​പ്ര​ബോ​ധ​ന​ത്തി​ൽ​നി​ന്ന് ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് സ​ഭ പാ​വ​ങ്ങ​ളു​ടെ അ​മ്മ​യാ​ണെ​ന്നും സ​ക​ല​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന സ​ഭ​യി​ൽ പാ​വ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ടെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ന​മ്മു​ടെ ഈ ​ലോ​ക​ത്തെ ദാ​രി​ദ്ര്യ​ത്തി​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ൾ ഭാ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഭൗ​തി​ക​വ​സ്തു​ക്ക​ളു​ടെ കു​റ​വ് മാ​ത്ര​മ​ല്ല ദാ​രി​ദ്ര്യം.

ധാ​ർ​മി​ക​വും ആ​ത്മീ​യ​വു​മാ​യ ദാ​രി​ദ്ര്യ​മു​ണ്ട്. യു​വ​ജ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ത്ത​രം ദാ​രി​ദ്ര്യം കൂ​ടു​ത​ൽ പ്ര​ക​ട​മാ​ണ്. അ​നേ​കം പേ​ർ അ​നു​ഭ​വി​ക്കു​ന്ന ഒ​റ്റ​പ്പെ​ട​ലി​ന്‍റെ പ്ര​ശ്നം പരിഹരിക്കാൻ അ​പ​ര​നെ ശ്ര​ദ്ധി​ക്കു​ന്ന ഒ​രു സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. അ​ങ്ങ​നെ ഒ​റ്റ​പ്പെ​ട​ലി​ന്‍റെ ചു​മ​രു​ക​ൾ ത​ക​ർ​ക്കാ​ൻ സാ​ധി​ക്കും. മ​റ്റു​ള്ള​വ​രെ ശ്ര​ദ്ധി​ച്ചു​കൊ​ണ്ട് ഒ​രോ​രു​ത്ത​രും ആ​യി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യം പ​ങ്കു​വ​യ്ക്കു​ന്ന​വ​രാ​ക​ണം ക്രൈ​സ്ത​വ​രെ​ന്ന് മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു.


മ​നു​ഷ്യ​വം​ശ​ത്തെ നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ യു​ദ്ധ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​താ​യി മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ഈ ​അ​വ​സ്ഥ​യെ ദാ​രി​ദ്ര്യ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​യി കാ​ണു​ന്പോ​ൾ, ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ലാ​ണ് ച​രി​ത്ര​ത്തി​ന്‍റെ നാ​ഥ​നാ​യ ക​ർ​ത്താ​വ് ര​ക്ഷി​ക്കാ​നാ​യി എ​ത്തു​ന്ന​തെ​ന്ന് സു​വി​ശേ​ഷം ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ര​സ്നേ​ഹ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്ത​രാ​യി ക​ഴി​യു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കി​ച്ച് വോ​ള​ന്‍റി​യ​ർ​മാ​രെ മാ​ർ​പാ​പ്പ ന​ന്ദി​പൂ​ർ​വം അ​നു​സ്മ​രി​ച്ചു. പാ​വ​ങ്ങ​ളോ​ട് സ​ഭ​യ്ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​വും മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ചു. സ​ക​ല​രു​ടെ​യും സാ​ഹോ​ദ​ര്യ​വും മാ​ഹാ​ത്മ്യ​വും അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന കൂ​ട്ടാ​യ്മ​യു​ടെ ഒ​ര​ന്ത​രീ​ക്ഷം സം​ജാ​ത​മാ​ക്കി​ക്കൊ​ണ്ട് ദൈ​വ​രാ​ജ്യം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ അ​ദ്ദേ​ഹം എ​ല്ലാ ക്രൈ​സ്ത​വ​രെ​യും ആ​ഹ്വാ​നം ചെ​യ്തു.

Tags : Pope Leo XIV

Recent News

Up