x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബർലിൻ ഒളിമ്പിക്സിൽ ഹിറ്റ്‌ലർക്കു പൂവ് നൽകാൻ വിസമ്മതിച്ച യൊഹെവെദ് അന്തരിച്ചു


Published: January 31, 2026 12:13 AM IST | Updated: January 31, 2026 03:36 PM IST

ടെ​​​ൽ അ​​​വീ​​​വ്: ഹോ​​​ളോ​​​കോ​​​സ്റ്റ് അ​​​തി​​​ജീ​​​വി​​​ത​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യും ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത യൊ​​​ഹെ​​​വെ​​​ദ് ഗോ​​​ൾ​​​ഡ് (102) അ​​​ന്ത​​​രി​​​ച്ചു. 1936-ലെ ​​​ബ​​​ർലി​​​ൻ ഒ​​​ളിമ്പി​​​ക്സി​​​ൽ ഹി​​​റ്റ്‌ലർ​​​ക്കു പൂ​​​വ് കൊ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ് യൊ​​​ഹെ​​​വെ​​​ദ് ലോ​​​ക​​​മെ​​​ങ്ങും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

അ​​​ന്ന് 12 വ​​​യ​​​സു​​​കാ​​​രി​​​യാ​​​യി​​​രു​​​ന്ന യൊ​​​ഹെ​​​വെ​​​ദ് നാ​​​സി​​​ ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ളി​​​ന്പി​​​ക്സ് ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്ന അ​​​ഡോ​​​ൾ​​​ഫ് ഹി​​​റ്റ്‌ലർ​​​ക്ക് പൂ​​​വ് ന​​​ൽ​​​കാ​​​ൻ ഏ​​​താ​​​നും കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം യ​​​ഹൂ​​​ദ​​​യാ​​​ണെ​​​ന്ന് അ​​​റി​​​യാ​​​തെ സം​​​ഘാ​​​ട​​​ക​​​ർ യൊ​​​ഹെ​​​വെ​​​ദി​​​നെ​​​യും ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വേ​​​ദി​​​യി​​​ൽ പൂ​​​വ് ന​​​ൽ​​​കാ​​​നെ​​​ത്തി​​​യെ​​​ങ്കി​​​ലും ഹി​​​റ്റ്‌ലറെ മു​​​ഖാ​​​മു​​​ഖം നോ​​​ക്കി​​​യ​​​ത​​​ല്ലാ​​​തെ പൂ​​​വ് ന​​​ൽ​​​കാ​​​ൻ അ​​​വ​​​ൾ ത​​​യാ​​​റാ​​​യി​​​ല്ല. പെ​​​ട്ടെ​​​ന്നു​​​ത​​​ന്നെ വേ​​​ദി​​​യി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി പു​​​റ​​​ത്തേ​​​ക്ക് ഓ​​​ടു​​​ക​​​യും ചെ​​​യ്തു.

ഇ​​​സ്ര​​​യേ​​​ലി​​​ലെ ഗാ​​​സ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന കി​​​ബു​​​ട്സ് സാ ​​​ആ​​​ദ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യൊ​​​ഹെ​​​വെ​​​ദ് 2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. അ​​​ന്ന് 100 വ​​​യ​​​സു​​​ണ്ടാ​​​യി​​​രു​​​ന്ന യൊ​​​ഹെ​​​വെ​​​ദ് 30 മ​​​ണി​​​ക്കൂ​​​റോ​​​ളം സ്വ​​​ന്തം വീ​​​ടി​​​ന്‍റെ സേ​​​ഫ് റൂ​​​മി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണു ഭീ​​​ക​​​ര​​​രി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

Tags : Berlin Olympics refused flowers Yocheved dies Hitler

Recent News

Up