x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റ്റ പ​രി​ശോ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു 


Published: January 25, 2026 07:27 AM IST | Updated: January 25, 2026 07:27 AM IST

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് 37 കാ​ര​നാ​യ യു​എ​സ് പൗ​ര​ൻ മ​രി​ച്ചു. കു​ടി​യേ​റ്റ പ​രി​ശോ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ നാ​ഷ​ണ​ൽ ഗാ​ർ​ഡ് സേ​ന​യെ വി​ന്യ​സി​ച്ചു.

കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സ​ത്തി​നി​ടെ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​നാ​യാ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ച​ത്.

ആ​യു​ധ ധാ​രി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ന​ഗ​ര​ത്തി​ൽ നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. കു​ടി​യേ​റ്റ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മി​നി​യാ​പൊ​ളി​സ് ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സു​ര​ക്ഷാ സേ​ന വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്ത​ത്.

വെ​ടി​വെ​പ്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​വാ​വി​ന്‍റെ പ​ക്ക​ൽ നി​ന്ന് തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ​ശേ​ഷ​മാ​ണ് യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് പ​ല​ത​വ​ണ വെ​ടി​വെ​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ എ​ന്തി​നാ​ണ് വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച വെ​ന​സ്വേ​ല സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.

Tags : Young man shot dead protesting immigration

Recent News

Up