x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ര​വി​ള​ക്ക് ദ​ര്‍​ശി​ക്കാ​ൻ സ​ന്നി​ധാ​ന​ത്ത് മാ​ത്രം 15 വ്യൂ​പോ​യി​ന്‍റു​ക​ൾ


Published: January 10, 2026 06:22 PM IST | Updated: January 10, 2026 06:22 PM IST

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് മ​ക​ര​വി​ള​ക്ക് ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന 15 വ്യൂ​പോ​യി​ന്‍റു​ക​ളാ​ണു​ള്ള​ത്. എ​ല്ലാ വ്യൂ​പോ​യി​ന്‍റു​ക​ളി​ലും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സു​ര​ക്ഷ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മെ​ഡി​ക്ക​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കും.

സ​ന്നി​ധാ​ന​ത്ത് തി​രു​മു​റ്റം, മാ​ളി​ക​പ്പു​റ​ത്ത് മ​ണി​മ​ണ്ഡ​പം, അ​ന്ന​ദാ​ന മ​ണ്ഡ​പം, പാ​ണ്ടി​ത്താ​വ​ളം, ഡോ​ണ​ര്‍ ഹൗ​സ് മു​റ്റം, ഇ​ന്‍​സി​ന​റേ​റ്റ​ര്‍, പാ​ണ്ടി​ത്താ​വ​ളം ജ​ല​സം​ഭ​ര​ണി, ഹോ​ട്ട​ല്‍ സ​മു​ച്ച​യ​ത്തി​ന്‍റെ പി​ന്നി​ലെ വി​ശാ​ല​മാ​യ ഗ്രൗ​ണ്ട്, ദ​ര്‍​ശ​ന്‍ കോം​പ്ല​ക്‌​സ് പ​രി​സ​രം, ബി​എ​സ്‌​എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് എ​തി​ര്‍​വ​ശം, കൊ​പ്രാ​ക്ക​ളം, ആ​ഴി​യു​ടെ പ​രി​സ​രം, ജ്യോ​തി ന​ഗ​ര്‍, ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​രം, ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ട​സ​മി​ല്ലാ​തെ മ​ക​ര​വി​ള​ക്ക് കാ​ണാ​ന്‍ സൗ​ക​ര്യ​മു​ള്ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ ത​ങ്ങു​ന്ന​ത് പാ​ണ്ടി​ത്താ​വ​ളം മേ​ഖ​ല​യി​ലാ​ണ്. ഇ​വി​ടെ ദേ​വ​സ്വം ബോ​ര്‍​ഡ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കും. പ​മ്പ​യി​ല്‍ ഹി​ല്‍​ടോ​പ്പി​ല്‍ മാ​ത്ര​മാ​ണ് മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മു​ള്ള​ത്. മു​ന്‍ ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വി​ടെ പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും.

ശ​ബ​രി​മ​ല​യ്ക്കു പു​റ​ത്ത് അ​ട്ട​ത്തോ​ട്, ആ​ങ്ങ​മൂ​ഴി പ​ഞ്ഞി​പ്പാ​റ, ഇ​ല​വു​ങ്ക​ല്‍, നെ​ല്ലി​മ​ല, ഇ​ടു​ക്കി ജി​ല്ല​യി​ലെ പു​ല്ലു​മേ​ട്, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ട്.

Tags : viewpoints sabarimala Sannidhanam Makaravilak

Recent News

Up