കൊച്ചി: കഴിഞ്ഞ വർഷം മലയാളസിനിമാ വ്യവസായമേഖലയ്ക്ക് 530 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഫിലിം ചേംബര്‍. മലയാളത്തിലിറങ്ങിയ 185 സിനിമകളില്‍ 150 എണ്ണവും പരാജയമായിരുന്നുവെന്നും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഒന്‍പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റും 16 ചിത്രങ്ങള്‍ ഹിറ്റുമായി. പത്തു ചിത്രങ്ങള്‍ ഒടിടി വഴിയുള്ള വരുമാനംകൂടി ചേര്‍ത്ത് മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായും ഫിലിം ചേംബര്‍ വ്യക്തമാക്കുന്നു.
185 സിനിമകള്‍ കൂടാതെ എട്ട് റി റിലീസ് ചിത്രങ്ങളും കഴിഞ്ഞവര്‍ഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും.
വിജയിച്ച ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടിയുടെ നഷ്ടം സംഭവിച്ചു. റി റീലിസ് ട്രെന്‍ഡായെങ്കിലും എട്ടു ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണു ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയത്.
അതേസമയം, വ്യത്യസ്തമായ പ്രമേയം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026ല്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നതു പ്രതീക്ഷ നൽകുന്നുണ്ടെന്നും ഫിലിം ചേംബര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Tags : Broken picture loss Malayalam Film Industry Kerala Film Chember