x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേമ്പനാട്ടുകായലിൽ നീന്തിക്കയറിയത് 184 പേർ


Published: February 16, 2026 05:18 AM IST | Updated: February 16, 2026 05:18 AM IST

വൈ​ക്കം: ജ​ലാ​ശ​യ​ങ്ങ​ളി​ലെ മു​ങ്ങി​മ​ര​ണ​മൊ​ഴി​വാ​ക്കാ​ൻ പ്രാ​യ​ഭേ​ദ​മെ​ന്യേ നീ​ന്ത​ൽ അ​ഭ്യ​സി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ നീ​ന്തി​ക്ക​യ​റി പു​തു​ച​രി​ത്രം ര​ചി​ച്ച് 184പേ​ർ. ഇ​ന്ന​ലെ രാ​വി​ലെ ചേ​ർ​ത്ത​ല വ​ട​ക്കും​ക​ര അ​മ്പ​ല​ക്ക​ട​വി​ൽ​നി​ന്നു വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച് വ​രെ​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 184 പേ​ർ ഒ​രു​മി​ച്ച് നീ​ന്തി​യ​ത്.

ഇ​തി​ൽ ആ​റു​വ​യ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് നി​സാ​ൻ , എ​ട്ട് വ​യ​സു​കാ​രി ഐ​സ​മ​റി​യയു​മ​ട​ക്കം പ​ത്ത് വ​യ​സി​ൽ താ​ഴെ​യു​ള്ള 34 കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും വ​നി​ത​ക​ളു​മാ​യി 49 പേ​രു​മു​ണ്ടാ​യി​രു​ന്നു. 184 പേ​ർ ആ​വേ​ശ​ക​ര​മാ​യി വൈ​ക്കം തീ​ര​ത്തേ​ക്ക് നീ​ന്തി​ക്ക​യ​റു​മ്പോ​ൾ വ​ൻ ജ​നാ​വ​ലി ക​ര​ഘോ​ഷം മു​ഴ​ക്കി ആ​വേ​ശ​ത്തി​ര തീ​ർ​ത്തു.

മു​ഹ​മ്മ​ദ് നി​സാ​നും ഐ​സ മ​റി​യ​വും ഒ​രു വ​ർ​ഷ​മാ​യി നീ​ന്ത​ൽ അ​ഭ്യ​സി​ച്ചു വ​രി​ക​യാ​ണ്. എ​ഫ്എ​സി​ടി​യി​ൽ നി​ന്നും 12 വ​ർ​ഷം മു​മ്പ് വി​ര​മി​ച്ച എ​ഴു​പ​തു​കാ​ര​നാ​യ സ്റ്റാ​ൻ​ലി ജോ​സ​ഫാ​യി​രു​ന്നു നീ​ന്തി​യ​വ​രി​ൽ പ്രാ​യ​ത്തി​ൽ മു​തി​ർ​ന്ന​യാ​ൾ. മൂ​ന്നു വ​ർ​ഷ​മാ​യി സ്റ്റാ​ൻ​ലി ജോ​സ​ഫ് നീ​ന്ത​ൽ അ​ഭ്യ​സി​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 7.45ന് ​അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ നീ​ന്ത​ൽ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. 9.45ന് ​വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലെ​ത്തി​യ നീ​ന്ത​ൽ താ​ര​ങ്ങ​ളെ വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ വ​ര​വേ​റ്റു.

കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മു​ങ്ങി​മ​ര​ണം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് 17 വ​ർ​ഷ​മാ​യി പെ​രി​യാ​റി​ൽ സൗ​ജ​ന്യ​മാ​യി നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ചുവ​രു​ന്ന​തെ​ന്ന് പ​രി​ശീ​ല​ക​ൻ സ​ജി വാ​ള​ശേ​രി പ​റ​ഞ്ഞു. ഒ​രേ​സ​മ​യം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ശീ​ല​നം നേ​ടാ​നാ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ശീ​ല​നകേ​ന്ദ്രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​ത്ത​രം നീ​ന്ത​ൽ പ​രി​ശീ​ല​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സ​ജി വാ​ള​ശേ​രി​പ​റ​ഞ്ഞു.

വൈ​ക്ക​ത്ത് ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ​ൺ സൗ​ദാ​മി​നി അ​ഭി​ലാ​ഷ്, വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​താ​പ് കു​മാ​ർ തു​ട​ങ്ങി നീ​ന്ത​ലി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ നീ​ന്ത​ൽ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യി​രു​ന്നു.

Tags : Vembanad Lake 184 people

Recent News

Up