x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത​യു​ടെ ദൃ​ശ്യം സൂ​ക്ഷി​ക്കാ​ൻ ലോ​ക്ക​ർ എ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വി​ല്ല


Published: December 14, 2025 12:51 PM IST | Updated: December 14, 2025 12:51 PM IST

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ന്യാ​യ​ത്തി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യം സൂ​ക്ഷി​ക്കാ​നാ​യി ന​ട​ൻ ദി​ലീ​പും, കാ​വ്യ​യും ലോ​ക്ക​ർ എ​ടു​ത്തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​ന​യി​ല്ല.

ന​ടി​യെ ആ​ക്ര​മി​ച്ച് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ടും ലോ​ക്ക​റും ദി​ലീ​പും കാ​വ്യ മാ​ധ​വ​നും ചേ​ർ​ന്ന് എ​ടു​ത്തു എ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​രോ​പ​ണം. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യം സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ലോ​ക്ക​ർ എ​ടു​ത്തി​രു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

ഇ​ങ്ങ​നെ ഒ​രു ലോ​ക്ക​റും അ​ക്കൗ​ണ്ടും ഉ​ണ്ടെ​ങ്കി​ലും ലോ​ക്ക​റി​ൽ നി​ന്നും അ​ഞ്ച് രൂ​പ​യ​ല്ലാ​തെ മ​റ്റൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​വി​വ​രം മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച​ത് ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യം സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കും എ​ന്നും കോ​ട​തി ചോ​ദി​ക്കു​ന്നു.

കൂ​ടാ​തെ, സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ തെ​ളി​വാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മൊ​ഴി​ക​ൾ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്, ന​ട​ൻ ദി​ലീ​പും പ​ൾ​സ​ർ സു​നി​യു​മാ​യി ന​ട​ന്ന ഇ​ട​പാ​ട് വ​ള​രേ ര​ഹ​സ്യ​മാ​യി​രു​ന്നു എ​ന്നാ​ണ്. എ​ന്നാ​ൽ ബാ​ല​ച​ന്ദ്ര കു​മാ​ർ ന​ൽ​കി​യ മൊ​ഴി​യി​ൽ 16-4-2017 ൽ ​ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് പ​ൾ​സ​ർ സു​നി​യെ ക​ണ്ടെ​ന്നും, ദി​ലീ​പി​ന്‍റെ അ​നി​യ​നോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ചെ​ന്നു​മാ​ണ്. അ​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ധ​വും സം​വി​ധാ​യ​ക​ന്‍റെ മൊ​ഴി​യും ത​മ്മി​ൽ യോ​ജി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം.

Tags : Actress assault case locker actress case court

Recent News

Up