x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടിയെ ആക്രമിച്ച കേസ്: നാള്‍വഴികള്‍


Published: November 26, 2025 03:59 AM IST | Updated: November 26, 2025 03:59 AM IST

കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യെ പി​​​ള​​​ര്‍ത്തി​​​യ കേ​​​സാ​​​യി​​​രു​​​ന്നു ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ സം​​​ഭ​​​വം. വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ ഇ​​​ട​​​വേ​​​ള ബാ​​​ബു, ബി​​​ന്ദു പ​​​ണി​​​ക്ക​​​ര്‍, സി​​​ദ്ദീ​​​ഖ്, ഭാ​​​മ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 28 പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ സാ​​​ക്ഷി​​​ക​​​ള്‍ കൂ​​​റു​​​മാ​​​റി​​​യ​​​തും കോ​​​ട​​​തി​​​യു​​​മാ​​​യു​​​ള്ള നി​​​ര​​​ന്ത​​​ര ക​​​ല​​​ഹ​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ ര​​​ണ്ടു പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍മാ​​​ര്‍ രാ​​​ജി​​​വ​​​ച്ചൊ​​​ഴി​​​ഞ്ഞ​​​തും കേ​​​സി​​​ല്‍ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. സി​​​നി​​​മ​​​യി​​​ലെ വ​​​നി​​​താ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഡ​​​ബ്ല്യു​​​സി​​​സി​​​യു​​​ടെ പി​​​റ​​​വി, ഷൂ​​​ട്ടിം​​​ഗ് സെ​​​റ്റു​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ള്‍ക്കാ​​​യി പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സെ​​​ല്‍ വേ​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി, ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളും തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ലും സ്ത്രീ​​​സു​​​ര​​​ക്ഷ​​​യി​​​ലും വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ക്കു വ​​​ഴി​​​വ​​​ച്ച കേ​​​സി​​​ലെ നാ​​​ള്‍വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ....

  • 2017 ഫെ​​​ബ്രു​​​വ​​​രി 17 രാ​​​ത്രി 9: കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​ല്‍ യു​​​വ​​​ന​​​ടി ക്രൂ​​​ര​​​മാ​​​യ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. ന​​​ടി​​​യു​​​ടെ പീഡന​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി പ​​​ക​​​ര്‍ത്തി. അ​​​ന്നു​​​ത​​​ന്നെ ഡ്രൈ​​​വ​​​ര്‍ മാ​​​ര്‍ട്ടി​​​ന്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി.
  • 2017 ഫെ​​​ബ്രു​​​വ​​​രി 18: പ​​​ള്‍സ​​​ര്‍ സു​​​നി​​​യെ​​​ന്ന സു​​​നി​​​ല്‍കു​​​മാ​​​റാ​​​ണ് കൃ​​​ത്യ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. ഇ​​​യാ​​​ള്‍ക്കാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം. പ്ര​​​തി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ടു വാ​​​ഹ​​​ന​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി ദി​​​നേ​​​ന്ദ്ര ക​​​ശ്യ​​​പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു.
  • 2017 ഫെ​​​ബ്രു​​​വ​​​രി 19: ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി വ​​​ടി​​​വാ​​​ള്‍ സ​​​ലീം, ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ല്‍ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ല്‍. ന​​​ടി​​​ക്ക് ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് കൊ​​​ച്ചി​​​യി​​​ല്‍ ദി​​​ലീ​​​പ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സി​​​നി​​​മാ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ.
  • 2017 ഫെ​​​ബ്രു​​​വ​​​രി 20: പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ കൊ​​​ച്ചി ത​​​മ്മ​​​നം സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​നെ പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി.
  • 2017 ഫെ​​​ബ്രു​​​വ​​​രി 23: പോ​​​ലീ​​​സി​​​നെ വെ​​​ട്ടി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ പ​​​ള്‍സ​​​ര്‍ സു​​​നി​​​യെ​​​യും വി​​​ജീ​​​ഷി​​​നെ​​​യും കോ​​​ട​​​തി​​​മു​​​റി​​​യി​​​ല്‍നി​​​ന്നു ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
  • 2017 മാ​​​ര്‍ച്ച് മൂ​​​ന്ന്: ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍.
  • 2017 ഏ​​​പ്രി​​​ല്‍ 18: സു​​​നി​​​ല്‍കു​​​മാ​​​റി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം. ആ​​​കെ ഏ​​​ഴു പ്ര​​​തി​​​ക​​​ള്‍.
  • 2017 ജൂ​​​ണ്‍ 25: ദി​​​ലീ​​​പി​​​നെ ബ്ലാ​​​ക്ക്മെ​​​യി​​​ല്‍ ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പ​​​ള്‍സ​​​ര്‍ സു​​​നി​​​യു​​​ടെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രാ​​​യ വി​​​ഷ്ണു, സ​​​ന​​​ല്‍ എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
  • 2017 ജൂ​​​ണ്‍ 28: ന​​​ട​​​ന്മാ​​​രാ​​​യ ദി​​​ലീ​​​പ്, നാ​​​ദി​​​ര്‍ഷ എ​​​ന്നി​​​വ​​​രെ ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബ്ബി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി 13 മ​​​ണി​​​ക്കൂ​​​ര്‍ മൊ​​​ഴി​​​യെ​​​ടു​​​ത്തു.
  • 2017 ജൂ​​​ലൈ ര​​​ണ്ട്: ദി​​​ലീ​​​പ് നാ​​​യ​​​ക​​​നാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച അ​​​വ​​​സാ​​​ന ചി​​​ത്ര​​​മാ​​​യ ‘ജോ​​​ര്‍ജേ​​​ട്ട​​​ന്‍സ് പൂ​​​രം’ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നി​​​ല്‍ പ​​​ള്‍സ​​​ര്‍ സു​​​നി എ​​​ത്തി​​​യ​​​താ​​​യി തെ​​​ളി​​​വ് ല​​​ഭി​​​ച്ചു.
  • 2017 ജൂ​​​ലൈ 10: ന​​​ട​​​ന്‍ ദി​​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ല്‍
  • 2017 ജൂ​​​ലൈ 11: അ​​​ങ്ക​​​മാ​​​ലി ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യ ദി​​​ലീ​​​പി​​​നെ റി​​​മാ​​​ന്‍ഡ് ചെ​​​യ്ത് ആ​​​ലു​​​വ സ​​​ബ് ജ​​​യി​​​ലി​​​ല​​​ട​​​ച്ചു.
  • 2017 ജൂ​​​ലൈ 20: തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ച്ച​​​തി​​​ന് സു​​​നി​​​ല്‍കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ പ്ര​​​തീ​​​ഷ് ചാ​​​ക്കോ അ​​​റ​​​സ്റ്റി​​​ല്‍.
  • 2017 ഓ​​​ഗ​​​സ്റ്റ് ര​​​ണ്ട്: പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യു​​​ടെ ജൂ​​​ണി​​​യ​​​ര്‍ രാ​​​ജു ജോ​​​സ​​​ഫ് അ​​​റ​​​സ്റ്റി​​​ല്‍.
  • 2017 ഓ​​​ഗ​​​സ്റ്റ് 15: അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ദി​​​ലീ​​​പി​​​ന്‍റെ അ​​​മ്മ​​​യു​​​ടെ ക​​​ത്ത്.
  • 2017 സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ട്: അ​​​ച്ഛ​​​ന്‍റെ ശ്രാ​​​ദ്ധ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ദി​​​ലീ​​​പി​​​ന് അ​​​നു​​​മ​​​തി.
  • 2017 ഒ​​​ക്‌ടോ​​​ബ​​​ര്‍ മൂ​​​ന്ന്: ക​​​ര്‍ശ​​​ന ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ദി​​​ലീ​​​പി​​​നു ജാ​​​മ്യം.
  • 2017 ന​​​വം​​​ബ​​​ര്‍ 15: അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ശേ​​​ഷം ദി​​​ലീ​​​പ് ന​​​ല്‍കി​​​യ മൊ​​​ഴി​​​ക​​​ളി​​​ല്‍ പൊ​​​രു​​​ത്ത​​​ക്കേ​​​ട് ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്തു.
  • 2017 ന​​​വം​​​ബ​​​ര്‍ 21: ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ത്തി​​​നു വി​​​ദേ​​​ശ​​​ത്തു പോ​​​കാ​​​ന്‍ ദി​​​ലീ​​​പി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി.
  • 2017 ന​​​വം​​​ബ​​​ര്‍ 22: ദി​​​ലീ​​​പി​​​നെ എ​​​ട്ടാം പ്ര​​​തി​​​യാ​​​ക്കി അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍പ്പി​​​ച്ചു.
  • 2018 ജ​​​നു​​​വ​​​രി: കേ​​​സി​​​ല്‍ വ​​​നി​​​താ ജ​​​ഡ്ജി വാ​​​ദം കേ​​​ള്‍ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി.
  • 2018 ഫെ​​​ബ്രു​​​വ​​​രി 25: കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കാ​​​യി അ​​​ന്ന​​​ത്തെ സ്‌​​​പെ​​​ഷ​​​ല്‍ സെ​​​ഷ​​​ന്‍സ് ജ​​​ഡ്ജി ഹ​​​ണി എം. ​​​വ​​​ര്‍ഗീ​​​സി​​​നെ ഹൈ​​​ക്കോ​​​ട​​​തി നി​​​യ​​​മി​​​ച്ചു.
  • 2020 ജ​​​നു​​​വ​​​രി 30: കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ചു, സാ​​​ക്ഷി​​​വി​​​സ്താ​​​രം തു​​​ട​​​ങ്ങി. പ​​​ള്‍സ​​​ര്‍ സു​​​നി​​​യും ദി​​​ലീ​​​പു​​​മ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി. അ​​​ട​​​ച്ചി​​​ട്ട കോ​​​ട​​​തി​​​യി​​​ല്‍ വി​​​ചാ​​​ര​​​ണ. ന​​​ടി​​​യെ ആ​​​ദ്യം വി​​​സ്ത​​​രി​​​ച്ചു. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി സ്‌​​​പെ​​​ഷ​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ എ. ​​​സു​​​രേ​​​ഷ​​​ന്‍ ഹാ​​​ജ​​​രാ​​​യി. സാ​​​ക്ഷി​​​വി​​​സ്താ​​​ര​​​ത്തി​​​നി​​​ടെ 22 സാ​​​ക്ഷി​​​ക​​​ള്‍ കൂ​​​റു​​​മാ​​​റി.
  • 2020 ന​​​വം​​​ബ​​​ര്‍ 20: വ​​​നി​​​താ ജ​​​ഡ്ജി പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്നു​​​വെ​​​ന്നും കേ​​​സ് മ​​​റ്റൊ​​​രു കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ന​​​ടി​​​യു​​​ടെ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. പി​​​ന്നാ​​​ലെ ആ​​​ദ്യം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ കേ​​​സി​​​ല്‍നി​​​ന്നു പി​​​ന്മാ​​​റി.
  • 2021 മാ​​​ര്‍ച്ച് 1: വി​​​ചാ​​​ര​​​ണ ആ​​​റു മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.
  • 2021 ജൂ​​​ലൈ: കോ​​​വി​​​ഡ് പ്ര​​​ശ്‌​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വീ​​​ണ്ടും വി​​​ചാ​​​ര​​​ണ​​​സ​​​മ​​​യം നീ​​​ട്ടി​​​ത്ത​​​ര​​​ണ​​​ണെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്‌​​​പെ​​​ഷ​​​ല്‍ ജ​​​ഡ്ജി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ക​​​ത്തു ന​​​ല്‍കി.
  • 2021 ഡി​​​സം​​​ബ​​​ര്‍ 17: പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍കി​​​യ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍ജി ദി​​​ലീ​​​പ് പി​​​ന്‍വ​​​ലി​​​ച്ചു.
  • 2021 ഡി​​​സം​​​ബ​​​ര്‍: സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ രം​​​ഗ​​​പ്ര​​​വേ​​​ശ​​​നം. ദി​​​ലീ​​​പി​​​ന്‍റെ വീ​​​ട്ടി​​​ല്‍വ​​​ച്ച് പ​​​ള്‍സ​​​ര്‍ സു​​​നി​​​യെ ക​​​ണ്ടെ​​​ന്ന് ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ മൊ​​​ഴി.
  • 2022 ജ​​​നു​​​വ​​​രി 3: കോ​​​ട​​​തി അ​​​നു​​​മ​​​തി​​​യോ​​​ടെ ദി​​​ലീ​​​പി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
  • 2022 ജ​​​നു​​​വ​​​രി 22: അ​​​ന്വേ​​​ഷ​​​ണ​​​പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍ട്ട് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചു. 2022 ഫെ​​​ബ്രു​​​വ​​​രി​​​ക്കു​​​ള്ളി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കേ​​​ണ്ട വി​​​ചാ​​​ര​​​ണ വീ​​​ണ്ടും മൂ​​​ന്നു മാ​​​സം നീ​​​ട്ടി.
  • 2022 ജൂ​​​ലൈ 18: കേ​​​സി​​​ല്‍ മൂ​​​ന്നാ​​​മ​​​ത്ത സ്‌​​​പെ​​​ഷ​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി അ​​​ഡ്വ. വി. ​​​അ​​​ജ​​​കു​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.
  • 2022 ഒ​​​ക്‌ടോ​​​ബ​​​ര്‍ 22: തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍ട്ട് കോ​​​ട​​​തി സ്വീ​​​ക​​​രി​​​ച്ച് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി. തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് ദി​​​ലീ​​​പി​​​ന്‍റെ സു​​​ഹൃ​​​ത്ത് ശ​​​ര​​​ത്ത് പ്ര​​​തി​​​യാ​​​യി.
  • 2022 ന​​​വം​​​ബ​​​ര്‍: വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു
  • 2023 മാ​​​ര്‍ച്ച് 24: വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ മൂ​​​ന്നു മാ​​​സം കൂ​​​ടി സ​​​മ​​​യം വേ​​​ണ​​​മെ​​​ന്ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി സു​​​പ്രീം​​​കോ​​​ട​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
  • 2023 ഓ​​​ഗ​​​സ്റ്റ്: ദൃ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ മെ​​​മ്മ​​​റി കാ​​​ര്‍ഡി​​​ന്‍റെ ഹാ​​​ഷ് വാ​​​ല്യൂ മാ​​​റി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​തി​​​ജീ​​​വി​​​ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.
  • 2023 ഓ​​​ഗ​​​സ്റ്റ് 21: ഹാ​​​ഷ് വാ​​​ല്യൂ മാ​​​റി​​​യ​​​ത് ജി​​​ല്ലാ ജ​​​ഡ്ജി​​​യു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.
  • 2023 ഓ​​​ഗ​​​സ്റ്റ്: എ​​​ട്ടു മാ​​​സം കൂ​​​ടി നീ​​​ട്ടി ചോ​​​ദി​​​ച്ച് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി.
  • 2024 ജ​​​നു​​​വ​​​രി: അ​​​ന്തി​​​മ​​​വാ​​​ദം തു​​​ട​​​ങ്ങി
  • 2024 മാ​​​ര്‍ച്ച് 3: മെ​​​മ്മ​​​റി കാ​​​ര്‍ഡി​​​ന്‍റെ ഹാ​​​ഷ് വാ​​​ല്യൂ മൂ​​​ന്നു ത​​​വ​​​ണ മാ​​​റി​​​യെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍ട്ട് ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.
  • 2024 ഡി​​​സം​​​ബ​​​ര്‍ 14: രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് ന​​​ടി ഹ​​​ര്‍ജി ന​​​ല്‍കി
  • 2025 ഏ​​​പ്രി​​​ല്‍ 11: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ വാ​​​ദം പൂ​​​ര്‍ത്തി​​​യാ​​​യി

Tags : Actress attack case Dileep Pulsor suni

Recent News

Up