x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു കയറി


Published: November 24, 2025 01:25 PM IST | Updated: November 24, 2025 05:48 PM IST

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച കാറിന്‍റെ മുൻഭാഗത്തെ ടയർ അപകടത്തെത്തുടർന്ന് പൊട്ടി. കാറിന്‍റെ മുൻഭാഗം തകർന്നു. കാർ യാത്രക്കാരായ രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപെട്ടു.അമ്പലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.

Tags : Alappuzha Road Car Accident

Recent News

Up