x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ഹ​രാ​യവരെ മു​ഴു​വ​ൻ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി


Published: January 6, 2026 01:16 AM IST | Updated: January 6, 2026 01:16 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ർ​​​ഹ​​​രാ​​​യ മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളെ​​​യും വോ​​​ട്ടേ​​​ഴ്സ് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.​​​

രേ​​​ഖ​​​ക​​​ൾ കൈ​​​വ​​​ശ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ രേ​​​ഖ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. രേ​​​ഖ​​​ക​​​ൾ കി​​​ട്ടാ​​​ൻ ഒ​​​രു ഫീ​​​സും ഈ​​​ടാ​​​ക്കു​​​ന്ന​​​ത​​​ല്ല. ഏ​​​തെ​​​ങ്കി​​​ലും ഫീ​​​സ് ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഒ​​​ഴി​​​വാ​​​ക്കും.

വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ജ​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ൾ പ്രാ​​​ദേ​​​ശി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

ആ​​​വ​​​ശ്യ​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കാ​​​ത്ത രീ​​​തി​​​യി​​​ൽ ഹി​​​യ​​​റിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ജീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും, അ​​​തി​​​നു​​​വേ​​​ണ്ട അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ന്ന​​​തി​​​നും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ത് നേ​​​രി​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​വാ​​​ൻ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Kerala Chief Minister eligible voters voters' list Pinarayi vijayan

Recent News

Up