കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന് രാവിലെ 9.30ന് നടക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്കൂള്‍ ക്യാപ്റ്റന്‍ ഫെലിക്സ് ജസ്റ്റിന് എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.
Tags : Anakall St. Anthony's Schoo Ruby Jubilee concludes Celebration