x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലി ജെ​യിം​സി​നെ​തി​രേ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​സ​ഫ് ടാ​ജ​റ്റ്


Published: December 26, 2025 11:39 AM IST | Updated: December 26, 2025 11:39 AM IST

തൃ​ശൂ​ർ: ലാ​ലി ജെ​യിം​സി​നെ​തി​രേ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്.

മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക്കു പെ​ട്ടി കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ കൗ​ൺ​സി​ല​ർ സ്ഥാ​നാ​ർ​ഥി​യാ​കാ​നും പെ​ട്ടി കൊ​ടു​ക്ക​ണ്ടേ​യെ​ന്നും ‌നാ​ലു​ത​വ​ണ മ​ത്സ​രി​ച്ച ലാ​ലി ആ​ർ​ക്കാ​ണു പെ​ട്ടി കൊ​ടു​ത്ത​തെ​ന്നും ജോ​സ​ഫ് ടാ​ജ​റ്റ് ചോ​ദി​ച്ചു.

കോ​ർ​പ​റേ​ഷ​നി​ലെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി തീ​രു​മാ​നം, കൗ​ൺ​സി​ൽ അ​ഭി​പ്രാ​യം എ​ല്ലാം മാ​നി​ച്ചാ​ണു നി​ജി ജ​സ്റ്റി​നെ മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ച​ത്. നി​ജി​യെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് എ​ല്ലാ മാ​ന​ദ​ണ്ഡ​വും പാ​ലി​ച്ചാ​ണെ​ന്നും ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.

മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ലാ​ലി ജെ​യിം​സി​നെ​തി​രേ കോ​ൺ​ഗ്ര​സ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചേ​ക്കു​മെ​ന്നാ​ണു സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം.

Tags : Lali James Joseph Tajet Thrissur Corporation Mayor

Recent News

Up