x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും സു​ഹൃ​ത്തി​നും നേ​രെ ആ​ക്ര​മ​ണം; കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: January 22, 2026 03:02 AM IST | Updated: January 22, 2026 03:02 AM IST

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും സു​ഹൃ​ത്തി​നും നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. നാ​ട്ടി​ലു​ണ്ടാ​യ അ​ടി​പി​ടി സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ബാ​ലു​ശേ​രി കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡ് മെ​മ്പ​ർ കെ.​കെ. റ​നീ​ഷ്(34), സു​ഹൃ​ത്ത് സു​വി​ന്‍ ചെ​റി​യ​മ​ഠ​ത്തി​ല്‍(29) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം വാ​ക​യാ​ട് അ​ങ്ങാ​ടി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ല്‍​കി തി​രി​കെ വ​രു​മ്പോ​ള്‍ വൈ​കീ​ട്ട് കാ​ട്ടാ​മ്പ​ള്ളി റോ​ഡി​ല്‍​വ​ച്ച് ആ​യി​രു​ന്നു ആ​ക്ര​മ​ണം.

ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യാ​ണ് റ​നീ​ഷും സു​വി​നും സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ബൈ​ക്കി​ല്‍ എ​ത്തി​യ ഒ​രു സം​ഘം മു​ന്നി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന റ​നീ​ഷി​നെ ത​ട​ഞ്ഞു. പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ സം​ഘം ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : kerala police crime news calicut balussery

Recent News

Up