x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു; ചി​കി​ത്സാ​പി​ഴ​വെ​ന്ന് പി​താ​വ്


Published: November 26, 2025 04:38 PM IST | Updated: November 26, 2025 04:38 PM IST

പാ​ല​ക്കാ​ട്: പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു. ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. വ​ണ്ടി താ​വ​ളം സ്വ​ദേ​ശി നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് പി​താ​വ് നാ​രാ​ണ​യ​ൻ കു​ട്ടി ആ​രോ​പി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സി​സേ​റി​യ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി ന​ൽ​കി​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഭാ​ര്യ​യ്ക്ക് പ്ര​സ​വ വേ​ദ​ന വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കു​ഞ്ഞി​ന്‍റെ കാ​ൽ ആ​ദ്യം പു​റ​ത്ത് വ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ്ര​സ​വ​ത്തി​നു ശേ​ഷം മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Baby dies delivery Palakkad medical negligence

Recent News

Up