x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം


Published: January 29, 2026 06:06 PM IST | Updated: January 29, 2026 07:00 PM IST

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കും.

യുപിഐ, കാർഡ് എന്നിവ വഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്‌കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.

തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്‌കോ നൽകുന്ന വിശദീകരണം.

Tags : Bevco Premium Outlets digital transactions

Recent News

Up