x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി നേ​താ​വ് ഷെ​ഹ്സാ​ദ് പു​ന​വാ​ലെ​യു​ടെ മാ​താ​വി​ന് കാ​റി​ടി​ച്ച് പ​രി​ക്ക്


Published: February 4, 2026 12:04 PM IST | Updated: February 4, 2026 12:04 PM IST

മും​ബൈ: ബി​ജെ​പി ദേ​ശീ​യ നേ​താ​വ് ഷെ​ഹ്സാ​ദ് പു​ന​വാ​ലെ​യു​ടെ മാ​താ​വ് കാ​റി​ടി​ച്ച് പ​രി​ക്ക്. ഇ​വ​രെ പൂ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.‌

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പു​നെ​യി​ലെ തി​ര​ക്കേ​റി​യ ഒ​രു പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കാ​റി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തും കാ​ത്ത് വാ​ഹ​ന​ത്തി​ന് വെ​ളി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ ഒ​രു കാ​ർ പു​റ​കോ​ട്ട് വ​ന്ന് ഇ​ടി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പു​റം​തി​രി​ഞ്ഞ് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഷെ​ഹ്‌​സാ​ദ് പൂ​ന​വാ​ല​യു​ടെ മാ​താ​വ് കാ​ർ വ​രു​ന്ന​ത് ക​ണ്ടി​ല്ലെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

അ​തേ​സ​മ​യം, മാ​താ​വി​നെ ബോ​ധ​പൂ​ർ​വം കാ​റി​ടി​പ്പി​ച്ച​താ​ണെ​ന്ന് ഷെ​ഹ്സാ​ദ് പു​ന​വാ​ലെ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പൂ​നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : BJP hehzad Poonawalla Mother Injured Accident Pune

Recent News

Up