x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു; ബി​ജെ​പി മൂ​ന്ന് നേ​താ​ക്ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു


Published: January 8, 2026 09:33 PM IST | Updated: January 8, 2026 10:29 PM IST

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ച് മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ബി​ജെ​പി​യി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ച്ച​ട​ക്ക ന​ട​പ​ടി. കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​വ​ടി​യാ​ർ വാ​ർ​ഡി​ലെ പ​രാ​ജ​യ​ത്തി​ൽ ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗം വി.​പി. ആ​ന​ന്ദ്, മു​ട​വ​ൻ​മു​ൾ വാ​ർ​ഡി​ലെ പ​രാ​ജ​യ​ത്തി​ൽ നേ​മം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ, കാ​ഞ്ഞി​രം​പാ​റ വാ​ർ​ഡി​ൽ വോ​ട്ടു കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം മീ​ഡി​യ ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്തു.

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 50 വാ​ർ​ഡു​ക​ളി​ലാ​ണ് ബി​ജെ​പി ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് സ്വ​ത​ന്ത്ര അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ വേ​ണ്ടി​വ​ന്നു.

Tags : bjp Thiruvananthapuram Corporation local body election karamana jayan

Recent News

Up