കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ബിജെപി പ്രവർത്തക. കുട്ടമ്പുഴ പഞ്ചായത്തിലെ 15-ാം വാർഡ്(പഴയ രണ്ടാം വാർഡ്) വടാട്ടുപാറയിലാണ് ബിജെപി പ്രവർത്തകയായ കവിത ഗോപകുമാർ കോൺഗ്രസ് സ്ഥാനാർഥിയാകുന്നത്.
സജീവ ബിജെപി പ്രവർത്തകയായ കവിത നേരത്തേ ഇടമലയാർ സഹകരണ ബാങ്കിലേക്കും വനിതാ സൊസൈറ്റിയിലേക്കും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കവിതയുടെ സഹോദരനും ഭർത്താവും കുട്ടമ്പുഴ, വടാട്ടുപാറ മേഖലയിലെ ബിജെപി വക്താക്കളാണ്.
അതേസമയം, കവിത ബിജെപി വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതായി കുട്ടമ്പുഴയിലെ യുഡിഎഫ് നേതാക്കൾക്കോ കോൺഗ്രസ് അംഗങ്ങൾക്കോ അറിവില്ലെന്നാണ് പറയുന്നത്.
ബിജെപി ശക്തമല്ലാത്തതിനാൽ കോണ്‍ഗ്രസില്‍ ചേര്‍ന്നു: കവിത
വടാട്ടുപാറയില്‍ ബിജെപി ശക്തമല്ലെന്നും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂവെന്നും അതിനാലാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും കവിത ഗോപകുമാര്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
വാര്‍ഡിലെ മുന്‍ മെംബറുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായിരുന്നു. വാര്‍ഡ് വനിതാ സംവരണമായതാണ് സീറ്റ് ലഭിക്കാന്‍ ഇടയായത്. താന്‍ ബിജെപിയാണെന്ന് എതിര് മുന്നണി നടത്തുന്നത് വെറും പ്രചാരണം മാത്രമാണെന്നും കവിത പറഞ്ഞു.
Tags : BJP worker Congress candidate list Local body election Election