x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എ​ൽ​ഒ​യു​ടെ ആ​ത്മ​ഹ​ത്യ; സം​സ്ഥാ​നത്ത് ബി​എ​ൽ​ഒ​മാ​ർ ഇ​ന്ന് ജോ​ലി ബ​ഹി​ഷ്ക​രി​ക്കും


Published: November 17, 2025 07:21 AM IST | Updated: November 17, 2025 07:22 AM IST

ക​ണ്ണൂ​ർ: ബി​എ​ൽ​ഒ അ​നീ​ഷ് ജോ​ർ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബി​എ​ൽ​ഒ​മാ​ർ ജോ​ലി ബ​ഹി​ഷ്ക​രി​ക്കും. രാ​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലേ​ക്കും ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫീ​സി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തും.

അ​നീ​ഷ് ജോ​ർ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​ക്ഷ​ൻ കൗ​ണ​സി​ലും അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ണ് പ്ര​തി​ഷേ​ധം.

അ​നീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ൽ സ​മ്മ​ർ​ദം കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ എ​സ്ഐ​ആ​ർ ജോ​ലി​ക​ളും മ​ര​ണ​വും ത​മ്മി​ൽ ബ​ന്ധം സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം അ​നീ​ഷി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. വൈ​കി​ട്ട് മൂ​ന്നി​ന് ഏ​റ്റു​കു​ടു​ക്ക ലൂ​ർ​ദ് മാ​താ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ.

Tags : BLO suicide boycott work kerala

Recent News

Up