ചങ്ങരംകുളം: ഒതളൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒതളൂര്‍ പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന കൊടക്കാട്ടുവളപ്പില്‍ ഷിജുകൃഷ്ണൻ (22) നെയാ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ സ്കൂള്‍ ബസില്‍ ജീവനക്കാരനായിരുന്ന ഷിജു കൃഷ്ണനെ ഞായറാഴ്ച രാത്രി എട്ടിനാണ് വീട്ടില്‍ നിന്ന് കാണാതായത്. നാട്ടുകാര്‍ ഏറെ നേരം തെരഞ്ഞെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീടിന് പിറകിലുള്ള കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും സഹോദരിമാരും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ഷിജു കൃഷ്ണനെ കാണാതായത്. താഴ്ച കൂടുതലുള്ള കിണറ്റില്‍ വെള്ളം കുറവായിരുന്നു.
ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Tags : death police case malappuram