x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി: വ​നി​താ ഡോ​ക്ടറുടെ ശി​ക്ഷ റ​ദ്ദാ​ക്കി


Published: January 18, 2026 01:21 AM IST | Updated: January 18, 2026 01:21 AM IST

കൊ​​​​ച്ചി : ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി രോ​​​​ഗി​​​​യി​​​​ല്‍നി​​​​ന്നു കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ വ​​​​നി​​​​താ​​​ ഡോ​​​​ക്ട​​​​ര്‍​ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം ത​​​​ട​​​​വും 10000 രൂ​​​​പ പി​​​​ഴ​​​​യും വി​​​​ധി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി ഡോ​​​​ക്ട​​​​റെ വെ​​​​റു​​​​തെ വി​​​​ട്ടു.

വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്തു കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യി​​​​രു​​​​ന്ന ഡോ​​​​ക്ട​​​​ര്‍, അ​​​​ഡ്വ. കെ.​​​​എ. ജ​​​​ലീ​​​​ല്‍ മു​​​​ഖേ​​​​ന സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ വി​​​​ധി.

കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​വ. ബീ​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ശ​​​​സ്ത്ര​​​​കി​​​​യ​​​യ്​​​​ക്കു​​​വേ​​​​ണ്ടി വ​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി ആ​​​​മി​​​​ന ബീ​​​​വി​​​​യി​​​​ല്‍നി​​​​ന്ന് 1000 രൂ​​​​പ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ര​​​​മ കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്. 2007 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31നാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് ഡി​​​​വൈ​​​​എ​​​​സ്പി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് നി​​​​ര്‍​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം കൈ​​​​ക്കൂ​​​​ലി കൊ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ കെ​​​​ണി​​​​യൊ​​​​രു​​​​ക്കി പോ​​​​ലീ​​​​സ് ഡോ​​​​ക്ട​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്.

Tags : Bribery Female doctor sentence overturned Kerala high court High court

Recent News

Up