x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ൻജി. കോ​ള​ജി​ൽ ബി​ൽ​ഡ​ത്തൺ തുടങ്ങി


Published: January 10, 2026 02:11 AM IST | Updated: January 10, 2026 02:11 AM IST

പാ​​​​ലാ: സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​ൻ​​ജി​​നി​​​​യ​​​​റിം​​​​ഗ് ആ​​ൻ​​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഓ​​​​ട്ടോ​​​​ണ​​​​മ​​​​സി​​​​ൽ മാ​​​​ർ​​​​ച്ച് നാ​​ല്, അ​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ന്ന​​​​വേ​​​​ഷ​​​​ൻ ച​​​​ല​​​​ഞ്ചി​​​​ന്‍റെ വി​​​​ളം​​​​ബ​​​​ര​​​​മാ​​​​യി അ​​​​സി​​​​സ്റ്റീവ്‌ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഇ​​​​ന്ന​​​​വേ​​​​ഷ​​​​നി​​​​ൽ ഏ​​​​ക​​​​ദി​​​​ന ഐ​​​​ഡി​​​​യേ​​​​ഷ​​​​ൻ ബൂ​​​​ട്ട്ക്യാ​​​​മ്പ് ന​​​​ട​​​​ത്തി.

ബി​​​​ൽ​​​​ഡ​​​​ത്തൺ 2026 എ​​​​ന്ന് പേ​​​​രി​​​​ട്ടി​​​​ട്ടു​​​​ള്ള ഈ ​​​​പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് പാ​​​​ലാ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് കോ​​​​ള​​ജ് ഓ​​​​ഫ് എ​​​​ൻ​​ജി​​നി​​​​യ​​​​റിം​​​​ഗ് (ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ്‌), മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി പാ​​​​ലാ, ഹെ​​​​ക്മ​​​​സ്‌- ആ​​​​ൻ ഈ​​​​സ്റ്റേ​​​​ൺ സെ​​​​ന്‍റ്​​​​ർ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ൻ​​​​സ്, പാ​​​​ലാ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്‌ ഓ​​​​ഫ് ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ആ​​ൻ​​ഡ് കാ​​​​റ്റ​​​​റിം​​​​ഗ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി എ​​​​ന്നി​​​​വ​​​​രാ​​​​ണ്. മൂ​​​​ന്ന് ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ​​​​പ്രോ​​​​ഗ്രാ​​​​മി​​​​ൽ എ​​ൻ​​ജി​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ഡി​​​​ക്ക​​​​ൽ, മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, സ​​​​യ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, ഗ​​​​വേ​​​​ഷ​​​​ക​​​​ർ, സ്റ്റാ​​​​ർ​​​​ട്ട് അ​​​​പ്പ്‌ സം​​​​രം​​​​ഭ​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക. മൂ​​​​ന്ന് ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ​​പ്രോ​​​​ഗ്രാ​​​​മി​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന​​ത്. ര​​​​ണ്ടാ​​​​മ​​​​ത്തെ ഘ​​​​ട്ടം ഫെ​​​​ബ്രു​​​​വ​​​​രി ര​​ണ്ടി​​നും ​​ഗ്രാ​​​​ന്‍ഡ് ഫി​​​​നാ​​​​ലെ മാ​​​​ർ​​​​ച്ച് നാ​​ല്, അ​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലും ന​​​​ട​​​​ക്കും.

മൂ​​​​ന്ന​​​​ര ല​​​​ക്ഷ​​​​ത്തി​​​​ൽ​​​​പ്പ​​​​രം രൂ​​​​പ​​​​യു​​​​ടെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് വി​​​​ജ​​​​യി​​​​ക​​​​ളെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ദ്യപ​​​​ത്തി​​​​ൽ സ്ഥാ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന ടീ​​​​മു​​​​ക​​​​ൾ​​​​ക്ക് പാ​​​​ലാ സെ​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് എ​​​​ൻ​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് ബൂ​​​​ട്ട്‌ ക്യാ​​മ്പി​​​​ന്‍റെ​​​​യും ഐ​​​​ഇ​​​​ഡി​​​​സി യു​​​​ടെ​​​​യും മെ​​​​ന്‍റ​​റിം​​​​ഗ്, എ​​​​സ്‌​​​​ജെ​​സി​​​​ഇ​​​​ടി അ​​​​സി​​​​സ്റ്റീ​​​​വ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഇ​​​​ൻ​​​​ക്യു​​​​ബെ​​​​ഷ​​​​ൻ സെ​​​​ന്‍റ​​റി​​ന്‍റെ ഇ​​​​ൻ​​​​ക്യു​​​​ബെ​​​​ഷ​​​​ൻ സ​​​​പ്പോ​​​​ർ​​​​ട്ട്, വ​​​​ർ​​​​ക്ക് സ്‌​​​​പേ​​​​യ്സ്‌ ആ​​ൻ​​ഡ് പ്രോ​​​​ട്ടോ ടൈ​​​​പ്പിം​​​​ഗ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ല​​​​ഭി​​​​ക്കും.

ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കോ​​​​ള​​​​ജ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ മോ​​​​ൺ. ഡോ. ​​​​ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ബം​​​​ഗ​​​​ളൂ​​​​രു അ​​​​സി​​​​സ്ടെ​​​​ക് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ സി​​ഇ​​ഒ ​​പ്ര​​​​തീ​​​​ക്‌ മാ​​​​ധ​​​​വ് മു​​​​ഖ്യാ​​​​തി​​​​ഥി ആ​​​​യി. കോ​​​​ള​​ജ് ഡ​​​​യ​​​​ക്‌​​ട​​ർ റ​​​​വ. പ്ര​​​​ഫ. ഡോ. ​​​​ജ​​​​യിം​​​​സ്‌ ജോ​​​​ൺ മം​​​​ഗ​​​​ല​​​​ത്ത്, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​വി.പി. ​​​​ദേ​​​​വ​​​​സ്യ, ഹെ​​​​ക്മ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി ആ​​ൻ്ഡ് അ​​​​ക്കാ​​​​ദ​​​​മി​​​​ക് അ​​​​ല​​​​യ​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​ട​​ർ സേ​​​​വ്യ​​​​ർ കൊ​​​​ണ്ടോ​​​​ടി, പാ​​​​ലാ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ് ചീ​​​​ഫ് ഡോ. ​​​​പൗ​​​​ളി​​​​ൻ ബാ​​​​ബു, എ​​​​സ്‌​​ജെ​​സി​​ഇ ​ടി ​​പാ​​​​ലാ ടെ​​​​ക് ഫോ​​​​ർ ലൈ​​​​ഫ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​രാ​​​​ജേ​​​​ഷ് ബേ​​​​ബി, ബി​​​​ൽ​​​​ഡ​​​​ത്തൺ 2026 ഫാ​​​​ക്ക​​​​ൽ​​​​റ്റി കോ​​​​-ഓർ​​​​ഡി​​​​നേ​​​​റ്റ​​​​ർ സ​​​​ർ​​​​ജു എ​​​​സ്‌ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ബം​​ഗ​​​​ളൂ​​​​രു അ​​​​സി​​​​സ്ടെ​​​​ക് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ സി​​ഇ​​ഒ ​​പ്ര​​​​തീ​​​​ക്‌ മാ​​​​ധ​​​​വ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്‌ ഓ​​​​ഫ് സ്പീ​​​​ച്ച് ആ​​ൻ​​ഡ് ഹി​​​​യ​​​​റിം​​​​ഗി​​​​ലെ ​​ജ​​​​നീ​​​​ഷ് ഉ​​​​റു​​​​ണി​​​​യെ​​​​ങ്ക​​​​ൽ, പാ​​​​ലാ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ലെ ഡോ. ​​​​അ​​​​നീ​​​​ഷ് ജോ​​​​സ​​​​ഫ്, പാ​​​​ലാ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ലെ ഡോ. ​​​​അ​​​​നി​​​​റ്റ് കാ​​​​ത​​​​റി​​​​ൻ എ​​ന്നി​​വ​​ർ ക്ലാ​​സു​​​​ക​​​​ൾ ന​​​​യി​​​​ച്ചു.

ജ​​​​നീ​​​​ഷ് ഉ​​​​റു​​​​ണി​​​​യെ​​​​ങ്ക​​​​ൽ, ഡോ. ​​​​അ​​​​നി​​​​റ്റ് കാ​​​​ത​​​​റി​​​​ൻ, ഡോ. ​​​​അ​​​​നീ​​​​ഷ് ജോ​​​​സ​​​​ഫ്, ഡോ. ​​​​അ​​​​നു​​​​പാ ലൂ​​​​ക്കോ​​​​സ്, ഡോ. ​​​​ജോ​​​​ർ​​​​ജ് സ​​​​ക്ക​​​​റി​​​​യാ​​​​സ് എ​​​​ന്നി​​​​വ​​​​ർ പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. സ​​​​ർ​​​​ജു. എ​​​​സ്‌ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ആ​​​​യി​​​​രു​​​​ന്നു. ബി​​​​ൽ​​​​ഡ​​​​ത്തൺ ര​​​​ജി​​​​സ്‌​​​​റ്റ​​​​ർ ചെ​​​​യ്യേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2026 ജ​​​​നു​​​​വ​​​​രി 24 ആ​​​​ണ്. ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് buildathon.sjcetpalai.ac.in.

Tags : Buildathon Pala St. Joseph's Engg. College Medicity

Recent News

Up