x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്


Published: December 22, 2025 10:19 AM IST | Updated: December 22, 2025 10:27 AM IST

റാന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തു​ലാ​പ്പ​ള്ളി ആ​ല​പ്പാ​ട്ട് ജം​ഗ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.45 നാ​യി​രു​ന്നു അ​പ​ക​ടം.

ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ലാ​പ്പ​ള്ളി ഇ​റ​ക്ക​ത്ത് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ര​ണ്ട് കാ​റു​ക​ളി​ലും മ​റ്റൊ​രു ടൂ​റി​സ്‌​റ്റ്‌ ബ​സി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം നി​രോ​ധ​നം മ​റി​ക​ട​ന്നാ​ണ് തു​ലാ​പ്പ​ള്ളി - ശ​ബ​രി​മ​ല പ​ഴ​യ റോ​ഡി​ലൂ​ടെ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

 

Tags : Sabarimala pilgrims Bus Accident Injury

Recent News

Up