x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യ​ത്ത് വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

പാലാ ബ്യൂറോ
Published: December 3, 2025 10:00 AM IST | Updated: December 3, 2025 03:29 PM IST

പാലാ- തൊടുപുഴ റോഡിലെ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവില്‍ മറിഞ്ഞ ടൂറിസ്റ്റ് ബസ്‌.

പാ​ലാ: വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്. പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ നെ​ല്ലാ​പ്പാ​റ​യ്ക്കു സ​മീ​പം ചൂ​ര​പ്പ​ട്ട വ​ള​വി​ൽ ഇ​ന്നു പു​ല​ര്‍​ച്ചെ 12.45-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ല്‍ സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ മൂ​ന്നു ബ​സു​ക​ളി​ല്‍ ഒ​രെ​ണ്ണ​മാ​ണ് മ​റി​ഞ്ഞ​ത്. കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബ​സി​ല്‍ 42 കു​ട്ടി​ക​ളും നാ​ല് അ​ധ്യാ​പ​ക​രു​മു​ണ്ടാ​യി​രു​ന്നു. വ​ള​വു​തി​രി​ഞ്ഞ​തോ​ടെ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

K-Rail Survey

പ​രി​ക്കേ​റ്റ​വ​രെ പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ജി​ജി​ന്‍, ആ​ദി​ത്യ, അ​ഭി​മ​ന്യു, ടി​ന്‍റോ, നൗ​ഫ​ല്‍, കീ​ര്‍​ത്ത​ന, ദീ​പേ​ഷ്, കൈ​ലാ​സ്, അ​ശ്വ​തി, അ​മൃ​ത, അ​ന​ഘ, ആ​ശി​ഷ്, അ​ന​ന്തു, നീ​യാ, ആ​ശി​ഷ്, റി​ജു, ആ​ല്‍​ഫി​യ, സാ​ഹി​മ, അ​മൃ​ത, റാ​ബി​യ അ​ക്ഷ​യ്, അ​ലീ​ന, അ​വ​ജി​ത്ത്, അ​സ്വാ​ന്‍, അ​റി​തി​ന്‍, ദേ​വ​ദാ​സ്, സ്മി​ത, മു​ഹ​മ്മ​ദ്, ബി​ജി​ത, ഗോ​പി​ക, ശി​ല്പി​ത, അ​ന്‍​വി​ക, വി​ധാ​ന്‍, ആ​സി​യ, ദി​സി​യ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ​യും നാ​ലു അ​ധ്യാ​പ​ക​രെ​യും ര​ണ്ട് ബ​സ് ജീ​വ​ന​ക്കാ​രെ​യു​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​സാ​ര പ​രി​ക്കേ​റ്റ​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്കി വി​ട്ട​യ​ച്ചു. പ​രി​ക്കേ​റ്റ 18 വി​ദ്യാ​ര്‍​ഥി​ക​ൾ മാ​ര്‍ സ്ലീ​വ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Bus carrying school students excursion overturns accident students in hospital mar sleeva medicity

Recent News

Up