x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.​ജെ. റോ​യി​യു​ടെ മ​ര​ണം; കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി


Published: February 2, 2026 09:32 AM IST | Updated: February 2, 2026 09:32 AM IST

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കി​ടെ റോ​യ് തോ​ക്കെ​ടു​ത്ത് സ്വ​യം വെ​ടി​വ​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന സി.​ജെ. റോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യെ കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

നി​കു​തി വെ​ട്ടി​പ്പി​നോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം വേ​ണ​മെ​ങ്കി​ലും, പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ ഒ​രു മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​രി​ഷ്കൃ​ത ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. ഈ ​മ​ര​ണം രാ​ജ്യ​ത്തെ നി​കു​തി ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് ഒ​രു ക​ള​ങ്ക​മാ​ണ്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​മു​ണ്ടെ​ങ്കി​ലും, എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണം. സി.​ജെ. റോ​യി​യു​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ ദുഃ​ഖം പ​ങ്കു​വ​യ്ക്കാ​നാ​ണ് ക​ത്തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Tags : C.J. Roy death Chief Minister writes Union Finance Minister

Recent News

Up