കണ്ണൂർ: കോൺഗ്രസിൽ ചേരുമെന്ന പ്രചരണങ്ങളെ തള്ളി മുതിർന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ സി.കെ.പി. പത്മനാഭൻ. താൻ കോൺഗ്രസിലേക്ക് പോകുന്നുവെന്നത് വ്യാജ വാർത്തയാണെന്നും കള്ള വാർത്തയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പത്മനാഭൻ പറഞ്ഞു.
മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തന്നെ സന്ദർശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ സന്ദർശനവും സംഭാഷണവുമാണ് നടന്നതെന്നും രോഗവസ്ഥയെ കുറിച്ച് സംസാരിച്ചതായും സി.കെ.പി. പത്മനാഭൻ അറിയിച്ചു.
സുധാകരൻ വീട്ടിൽ വന്നപ്പോൾ അന്വേഷിച്ചത് രോഗവിവരം മാത്രമാണ്. രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ല. കൂട്ടത്തിൽ ഉണ്ടായിരുന്നവർ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിച്ചത്. ആരാണ് വ്യാജ വാർത്തക്ക് പിന്നിലെന്ന് സഖാക്കൾ കണ്ടെത്തണമെന്നും പത്മനാഭൻ അഭിപ്രായപ്പെട്ടു.
തനിക്ക് പാർട്ടിയുടെ അംഗീകാരമുണ്ട്. ഒപ്പം വിമർശനങ്ങളും ഉണ്ട്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താൻ നിയമനടപടിയിലേക്ക് പോകേണ്ടി വരുമെന്നും സി.കെ.പി. പത്മനാഭൻ കൂട്ടിച്ചേർത്തു.
Tags : ckp pathmanabhan congress cpm k sudhakaran