x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് വി​സി നി​യ​മ​നം; സെർ​ച്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഗ​വ​ർ​ണ​ർ


Published: November 1, 2025 02:06 AM IST | Updated: November 1, 2025 02:06 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ്ര​​​തി​​​നി​​​ധി​​​യെ ന​​​ൽ​​​കാ​​​തി​​​രു​​​ന്ന സി​​​പി​​​എം ഇ​​​ന്ന​​​ലെ യോ​​​ഗം ചേ​​​ർ​​​ന്ന് കാ​​​ലി​​​ക്ക​​​ട്ട് സെ​​​ന​​​റ്റ് യോ​​​ഗം പ്ര​​​തി​​​നി​​​ധി​​​യെ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി നി​​​യ​​​മ​​​ത്തി​​​നു​​​ള്ള സെർ​​​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് രാ​​​ജ്ഭ​​​വ​​​ൻ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ബം​​​ഗ​​​ളൂ​​​രു ഐ​​​ഐ​​​ടി​​​യി​​​ലെ പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ഇ​​​ലു​​​വാ​​​തി​​​ങ്ക​​​ൽ ഡി. ​​​ജ​​​മ്മീ​​​സ്, കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് പ്ര​​​തി​​​നി​​​ധി​​​യാ​​​യി കേ​​​ര​​​ള സ്റ്റേ​​​റ്റ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി കൗ​​​ണ്‍​സി​​​ൽ മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. എ. ​​​സാ​​​ബു, യു​​​ജി​​​സി പ്ര​​​തി​​​നി​​​ധി​​​യാ​​​യി മും​​​ബൈ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. ര​​​വീ​​​ന്ദ്ര ഡി. ​​​കു​​​ൽ​​​ക്ക​​​ർ​​​ണി എ​​​ന്നി​​​വ​​​രാ​​​ണ് സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ.

ക​​​മ്മി​​​റ്റി​​​യു​​​ടെ ക​​​ണ്‍​വീ​​​ന​​​ർ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​ണ്.നി​​​ല​​​വി​​​ലെ കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ക​​​മ്മി​​​റ്റി മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ​​​യു​​​ള്ള​​​വ​​​രു​​​ടെ പാ​​​ന​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

സെർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​തി​​​നി​​​ധി​​​യെ ന​​​ൽ​​​കാ​​​ത്ത​​​തു​​​കൊ​​​ണ്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി നി​​​ല​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ഴി​​​കെ 13 സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും താ​​​ത്കാ​​​ലി​​​ക വി​​​സി​​​മാ​​​രാ​​​ണ്.

സു​​​പ്രീംകോ​​​ട​​​തി​​​ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റി​​​ട്ട​​​യേ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി ഡി​​​ജി​​​റ്റ​​​ൽ, സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള പാ​​​ന​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടു​​​കൂ​​​ടി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് കൈ​​​മാ​​​റി​​​യെ​​​ങ്കി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഫ​​​യ​​​ൽ ചെ​​​യ്ത റി​​​വ്യൂ ഹ​​​ർ​​​ജി​​​യി​​​ൽ തീ​​​ർ​​​പ്പാ​​​യശേ​​​ഷം മാ​​​ത്ര​​​മേ വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ അ​​​ന്തി​​​മതീ​​​രു​​​മാ​​​നം സ്വീ​​​ക​​​രി​​​ക്കൂ.

ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ന് വി​​​രാ​​​മം ഇ​​​ടു​​​ന്ന​​​താ​​​ണ് സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് പ്ര​​​തി​​​നി​​​ധി​​​യെ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നതിന് സി​​​പി​​​എം കാ​​​ലി​​​ക്ക​​​ട്ട് സെ​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ കാ​​​ര​​​ണം എ​​​ന്ന​​​റി​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ സെ​​​ന​​​റ്റ് യോ​​​ഗം പ്ര​​​തി​​​നി​​​ധി​​​യാ​​​യി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ൻ വി​​​സി ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ഡാ​​​ട്ടി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നെങ്കി​​​ലും അ​​​ദ്ദേ​​​ഹം പി​​​ൻ​​​വാ​​​ങ്ങി​​​യ​​​തി​​​നെത്തുടർ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കൂ​​​ടി​​​യ സെ​​​ന​​​റ്റ് ഡോ: ​​​സാ​​​ബു​​​വി​​​നെ ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു​​​ള്ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​തി​​​നി​​​ധി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സെർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് മു​​​ൻ​​​തൂ​​​ക്കം ല​​​ഭി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ അം​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു​​​ള്ള, നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്ക് രാഷ്‌ട്രപ​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​ല​​​വി​​​ലെ കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി നി​​​യ​​​മ പ്ര​​​കാ​​​ര​​​മാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

Tags : Calicut VC Governor

Recent News

Up