കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ കാര്‍ പുഴയിലേക്ക് വീണു. കാറിലുണ്ടായിരുന്ന ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 9.30 തട്ടുകടവ് പാലത്തിനു സമീപത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന എടവനക്കാട് സ്വദേശികള്‍ ചായ കുടിക്കാനായി വണ്ടിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

ഇതിനിടെ മറ്റൊരു വാഹനം വരുന്നത് കണ്ട് ഡ്രൈവര്‍ എടവനക്കാട് സ്വദേശി അര്ജുന് കാര്‍ ഒതുക്കുമ്പോള്‍ പുഴയിലേക്കു വീഴുകയായിരുന്നു. കാര്‍ പുഴയില്‍ നിന്ന് പിന്നീട് ഉയർത്തി.
Tags : Car river North Paravur Accident