തൃപ്പൂണിത്തുറ: സിനിമയുടെ ചെലവ് കൂട്ടിയെന്നും സിനിമയുടെ മാസ്റ്റർ പ്രിന്റ് കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തെന്ന നിർമാണ കമ്പനിയുടെ മാനേജിംഗ് പാർട്ണറുടെ പരാതിയിൽ ഹിൽപാലസ് പോലീസ് കേസെടുത്തു.
‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഉൾപ്പെടെ ആറു പേർക്കെതിരേയാണ് നിർമാതാവ് പരാതി നൽകിയത്. ക്രമക്കേടിലൂടെ നിർമാതാവിന്റെ സ്ഥാപനത്തിനു നേരിട്ട 97 ലക്ഷം രൂപയുടെ നഷ്ടവും പ്രതീക്ഷിച്ചിരുന്ന ലാഭമടക്കം നാലു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു പരാതിയിൽ പറയുന്നത്.
Tags : Case filed against director film