x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ്പി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ച്ച​ത് വ​ണ്ണ​പ്പു​റം സ്വ​ദേ​ശി അൻവർ ന​ജീ​ബ്, കേ​സെ​ടു​ത്തു


Published: November 5, 2025 10:29 AM IST | Updated: November 5, 2025 10:52 AM IST

മൂ​വാ​റ്റു​പു​ഴ: മു​വാ​റ്റു​പു​ഴ​യി​ൽ ബി​ഷ​പ്പ് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​ണ്ണ​പ്പു​റം ക​ഞ്ഞി​ക്കു​ഴി വെ​ള്ളാ​പ്പി​ള്ളി​ൽ അ​ൻ​വ​ർ ന​ജീ​ബിനെ​തി​രെ​യാ​ണ് (25) പേ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്‌​ച രാ​ത്രി എ​ട്ടോ​ടെ മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​കു​ന്നം സി​ഗ്ന​ലി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പാ​ലാ​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഷം​ഷ​ബാ​ദ് സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ സ​ഞ്ച​രി​ച്ച കാ​ർ പെ​രു​മ്പാ​വൂ​രി​ൽ വ​ച്ച് ലോ​റി​യി​ൽ ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു കാ​റി​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ ലോ​റി​യി​ലെ ഡ്രൈ​വ​ർ വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു നേ​രെ പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കാ​റി​ന്‍റെ ലൈ​റ്റു​ക​ളും മ​റ്റും ത​ക​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നു മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Case against Najeeb attacked bishop's vehicle car auxiliary bishops of Shamshabad lorry driver

Recent News

Up