x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതി ജയിലിനുള്ളിൽ മരിച്ച സംഭവം: സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്


Published: November 27, 2025 11:41 AM IST | Updated: November 27, 2025 11:41 AM IST

കാസർഗോഡ്: റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച സംഭവത്തിൽ മുബഷീറിന്‍റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക്‌ അയച്ചിട്ടുണ്ട്. ദേളി സ്വദേശിയാണ് മരിച്ച മുബഷി‍‍ർ.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് കുടുംബം രം​ഗത്തെത്തി. ജയിലിൽ കാണാൻ പോയപ്പോൾ മർദ്ദനമേറ്റ കാര്യം മുബഷീർ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജിറ പറഞ്ഞു.

Tags : death jail Postmortem report

Recent News

Up