x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മാ​ല മോ​ഷ​ണം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ


Published: November 27, 2025 12:41 AM IST | Updated: November 27, 2025 12:41 AM IST

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ. തൂ​ത്തു​ക്കു​ടി കോ​വി​ൽ​പ്പെ​ട്ടി സ്വ​ദേ​ശി​നി​ക​ളാ​യ ല​ക്ഷ്മി, സി​ന്ധു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​യി​രു​ന്നു സം​ഭ​വം.

മു​ള​ക്കു​ഴ സ്വ​ദേ​ശി ജി​ജി​യു​ടെ മാ​ല​യാ​ണ് അ​ടൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് തി​രു​വ​ല്ല​യ്ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. മാ​ല ന​ഷ്ട​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ജി​ജി വി​വ​രം ക​ണ്ട​ക്ട​റെ വി​വ​രം ധ​രി​പ്പി​ച്ചു. ര​ണ്ട് യാ​ത്ര​ക്കാ​രെ ത​നി​ക്ക് സം​ശ​യ​മു​ണ്ടെ​ന്നും ജി​ജി അ​റി​യി​ച്ചു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളു​ടെ ബാ​ഗി​ൽ നി​ന്ന് മാ​ല ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വി​വ​രം ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ബ​സ് ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​യി​ൽ എ​ത്തി​യ​തോ​ടെ പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : kerala police crime news ksrtc arrest

Recent News

Up