തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകളിലേക്ക് അധ്യക്ഷൻമാരെ ഇന്ന് തെരഞ്ഞെടുക്കും. ഗ്രാമ പഞ്ചായത്തുകൾ കൂടാതെ ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പും ഇന്ന് നടക്കും.
രാവിലെ 10.30ന് ആണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിക്കുക. ഉച്ചയ്ക്ക് 2.30ന് വൈസ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പും നടക്കും. സംസ്ഥാനത്ത് പലയിടത്തും തെരഞ്ഞെടുപ്പിൽ വിമതന്മാർ നിർണായകമാകും.
941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.
Tags : election grama panchayat block panchayat localbody elections