x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; തീ​യ​തി​ക​ളി​ല്‍ മാ​റ്റം


Published: November 3, 2025 10:54 PM IST | Updated: November 3, 2025 11:20 PM IST

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന 64-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 2026 ജ​നു​വ​രി 14 മു​ത​ല്‍ 18 വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ ക​ലോ​ത്സ​വം ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 11 വ​രെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് തീ​യ​തി മാ​റ്റ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​ത​ല​നാ​ല്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ഗ്രൗ​ണ്ടു​ക​ള്‍ ല​ഭി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഏ​ക​ദേ​ശം 14,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ 249 ഇ​ന​ങ്ങ​ളി​ലാ​യി മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : state school festival v.sivankutty

Recent News

Up