x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ലാ​വ​കാ​ശ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​ന്‍റെ റോ​ഡ്‌​ഷോ


Published: January 10, 2026 12:22 AM IST | Updated: January 10, 2026 12:22 AM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് ബാ​​​ലാ​​​വ​​​കാ​​​ശ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​യി കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ റോ​​​ഡ് ഷോ.

​​​ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് റേ​​​ഡി​​​യോ​​​യാ​​​യ റേ​​​ഡി​​​യോ നെ​​​ല്ലി​​​ക്ക​​​യു​​​ടെ പ്ര​​​ചാര​​​ണാ​​​ര്‍​ഥം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും സ്‌​​​കൂ​​​ളു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് റോ​​​ഡ്‌​​​ഷോ ന​​​ട​​​ക്കു​​​ന്ന​​​ത്.

കു​​​ട്ടി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ര​​​ക്ഷി​​​താ​​​ക്ക​​​ളും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ബാ​​​ലാ​​​വ​​​കാ​​​ശ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ റോ​​​ഡ്‌​​​ഷോ 11ന് ​​​കാ​​​സ​​​ര്‍​ഗോ​​​ട്ടുനി​​ന്ന് ആ​​​രം​​​ഭി​​​ച്ച് 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ക്കും.

11ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് ജ​​​വ​​​ഹ​​​ര്‍ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ല്‍ പ്ര​​​മു​​​ഖ മ​​​ജീ​​​ഷന്‍ ഗോ​​​പി​​​നാ​​​ഥ് മു​​​തു​​​കാ​​​ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ കെ.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

റോ​​​ഡ്ഷോ​​​യു​​​ടെ സ​​​മാ​​​പ​​​ന ദി​​​ന​​​മാ​​​യ 30ന് ​​​സൈ​​​ക്കി​​​ള്‍​റാ​​​ലി സം​​​ഘ​​​ടി​​​പ്പിക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ന​​​വീ​​​യം വീ​​​ഥി​​​യി​​​ല്‍ നി​​​ന്നും വ​​​ഴു​​​ത​​​ക്കാ​​​ട് ഗ​​​വ. കോ​​​ട്ട​​​ണ്‍​ഹി​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ റാ​​​ലി അ​​​വ​​​സാ​​​നി​​​ക്കും.

Tags : child rights commission roadshow awareness

Recent News

Up