x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി


Published: February 14, 2026 09:10 PM IST | Updated: February 14, 2026 09:10 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.

പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.

ഇതിന്‍റെ പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി. പോലീസുകാരന്‍റെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വ‌ഞ്ചിയൂർ പോലീസ് കേസെടുത്തു.

Tags : Complaint SFI beat policeman

Recent News

Up