x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുലിനെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്: വി.ഡി. സതീശൻ


Published: November 29, 2025 11:54 AM IST | Updated: November 29, 2025 11:54 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരാൾക്കെതിരെ ഒന്നിൽ കൂടുതൽ തവണ നടപടി സ്വീകരിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ സ്വർണക്കൊള്ള ഒഴിവാക്കാനാണ് ഈ വിഷയം സിപിഎം വീണ്ടും ഉയർത്തിക്കൊണ്ടു വന്നതെന്നും സതീശൻ പറഞ്ഞു. അയ്യപ്പന്‍റെ സ്വർണം മോഷ്ടിച്ച നേതാക്കൾക്കെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കുന്നില്ലെന്നും മാധ്യമങ്ങളോട് സതീശൻ പറഞ്ഞു.

പോലീസ് ജീപ്പിനുനേരെ ബോംബ് എറിഞ്ഞിട്ട് കോടതി 20 വർഷം ശിക്ഷിച്ച ഒരാൾ സിപിഎമ്മിന്‍റെ സ്ഥാനാർഥിയാണ്. അയാൾക്കെതിരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു ധാർമികതയുടെയും പ്രശ്നമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. എന്ത് കുറ്റം ചെയ്താലും അവർക്ക് കുട പിടിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags : Congress V.D. Satheesan Rahul mamkootathil sexual abuse against women sexual abuse police case MLA

Recent News

Up