x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍


Published: January 17, 2026 03:49 PM IST | Updated: January 17, 2026 03:50 PM IST

തിരുവനന്തപുരം: ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടര്‍മാരെ ഹിയിറിംഗിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കള്‍ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.

2002ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകള്‍ നൽകിയവരെ ഹിയിറിംഗിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസത്രീയത പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, എം. വിൻസെന്‍റ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ കണ്ടത്.

ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും പല തരത്തിലാണ് പ്രക്രിയ. 18 ലക്ഷം പേരെയാണ് ക്ലറിക്കൽ പിഴവ് മൂലം ഹിയറിംഗിന് വിളിച്ചത്. ഇവർക്ക് ഹിയറിംഗ് ഒഴിവാക്കണം. രേഖകൾ ഹാജരാക്കുന്നവരെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.

Tags : Congress Chief Election Commissioner sir

Recent News

Up