x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യ​തി​ന്‍റെ ഗു​ണം കോ​ണ്‍​ഗ്ര​സി​ന് കി​ട്ടും: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി


Published: December 7, 2025 05:07 AM IST | Updated: December 7, 2025 05:07 AM IST

കോ​ഴി​ക്കോ​ട്: ബ​ലാ​ത്സം​ഗ കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​തി​ല്‍ പ്ര​തി​ക​രി​ച്ച് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് കോ​ട​തി ന​ട​പ​ടി​യാ​ണ്.

അ​ടു​ത്ത ന​ട​പ​ടി​ക്കു വേ​ണ്ടി കാ​ത്തി​രി​ക്കാം. കോ​ണ്‍​ഗ്ര​സി​ന്‍റെ പെ​ര​ടി​ക്കി​ട്ട് അ​ങ്ങ് അ​മ​ര്‍​ത്തി പ​റ​യേ​ണ്ട. അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്രോ​ബ്ലം ആ​ണ്. കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യ ആ​ളാ​ണ്. രാ​ഹു​ലി​നെ​തി​രേ എ​ടു​ത്ത മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യു​ടെ ഗു​ണം കോ​ണ്‍​ഗ്ര​സി​ന് കി​ട്ടു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ദേ​ശീ​യ പാ​ത നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​കോ​പ​ന​മി​ല്ല. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ങ്കി​ലോ? ദേ​ശീ​യ​പാ​ത സു​ര​ക്ഷി​ത​മാ​ണെ​ന്ന് സം​സ്ഥാ​നം ഉ​റ​പ്പു വാ​ങ്ങ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​ള്ള ധൃ​തി അ​ല്ല കാ​ണി​ക്കേ​ണ്ട​ത്. കൂ​രി​യാ​ട് തി​രു​ത്തി​യ​തു​പോ​ലെ കൊ​ല്ല​ത്തും തി​രു​ത്തേ​ണ്ടി വ​രും.

കൊ​ല്ല​ത്തും മേ​ല്‍​പാ​ലം നി​ര്‍​മി​ക്കേ​ണ്ടി വ​രും. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത എ​ന്ന് പ​റ​ഞ്ഞ് ത​ള്ളാ​ന്‍ ക​ഴി​യി​ല്ല. ഹൈ​ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്ന് ക​രു​താ​ന്‍ ക​ഴി​യി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Tags : Congress credit Rahul mamkuttathil Kunhalikutty

Recent News

Up