x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: November 20, 2025 12:43 AM IST | Updated: November 20, 2025 12:43 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യാ​​​​തൊ​​​​രു ഏ​​​​കോ​​​​പ​​​​ന​​​​വും കൂ​​​​ടാ​​​​തെ ഈ ​​​​മ​​​​ണ്ഡ​​​​ല​​​​കാ​​​​ല​​​​ത്തെ കു​​​​ട്ടി​​​​ച്ചോ​​​​റാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​പാ​​​​ടി ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​മാ​​​​ണെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​സ​​​​മി​​​​തി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​​രോ​​​​പി​​​​ച്ചു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​പോ​​​​ലും ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നി​​​​ശി​​​​ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​റു​​​​മാ​​​​സം മു​​​​ന്പ് എ​​​​ങ്കി​​​​ലും ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ഒ​​​​ന്നും ഇ​​​​വി​​​​ടെ ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല. എ​​​​ന്നി​​​​ട്ട് ഒ​​​​രാ​​​​ഴ്ച മു​​​​ന്പ് മാ​​​​ത്രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ പെ​​​​രു​​​​മാ​​​​റ്റ ച​​​​ട്ട​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​മാ​​​​ണ് ഇ​​​​വ​​​​ർ കാ​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന​​​​ത്.

വേ​​​​ണ്ട​​​​ത്ര പോ​​​​ലീ​​​​സ് ഇ​​​​ല്ല. കേ​​​​ന്ദ്ര​​​​സേ​​​​ന ഇ​​​​ല്ല. ഇ​​​​തി​​​​നെ​​​​ല്ലാം ചു​​​​ക്കാ​​​​ൻ പി​​​​ടി​​​​ക്കേ​​​​ണ്ട ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് അ​​​​ന​​​​ങ്ങു​​​​ന്നി​​​​ല്ല. ദേ​​​​വ​​​​സ്വം മ​​​​ന്ത്രി​​​​യെ കാ​​​​ണാ​​​​നി​​​​ല്ല.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ ത​​​​ക​​​​ർ​​​​ക്കു​​​​ക, തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തെ അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്നു​​​​ള്ള​​​​താ​​​​ണ് ഈ ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​മെ​​​​ന്നാ​​​​ണു വ്യ​​​​ക്ത​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെന്ന്‌ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Tags : Sabarimala Ramesh Chennithala

Recent News

Up