x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം മാ​ത്ര​മാ​ണു പി​ടി​വ​ള്ളി​യെ​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി


Published: January 18, 2026 12:23 AM IST | Updated: January 18, 2026 12:23 AM IST


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഇ​​​പ്പോ​​​ൾ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യു​​​ള്ള ഏ​​​ക സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണെ​​​ന്നും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ക​​​ണം രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തെ​​​ന്നും സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി. ബം​​​ഗാ​​​ളി​​​ൽ എ​​​ത്ര സീ​​​റ്റു​​​ക​​​ൾ നേ​​​ടാ​​​നാ​​​കു​​​മെ​​​ന്ന​​​തി​​​ൽ പോ​​​ലും അ​​​വി​​​ടു​​​ത്തെ രാ​​​ഷ്ട്രീ​​​യ-​​​സം​​​ഘ​​​ട​​​നാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ഇ​​​തേ നി​​​ല​​​യാ​​​ണ്.

പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ആ​​​സാ​​​മി​​​ലും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും പാ​​​ർ​​​ട്ടി​​​ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​നി​​​ല്ല. ഇ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ ഭ​​​ര​​​ണം തു​​​ട​​​രേ​​​ണ്ട​​​തു പാ​​​ർ​​​ട്ടി​​​യു​​​ടെ മാ​​​ത്ര​​​മ​​​ല്ല രാ​​​ജ്യ​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ത​​​ന്നെ നി​​​ല​​​നി​​​ൽ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച രാ​​​ഷ്ട്രീ​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​നം ശ​​​ക്ത​​​മാ​​​ണ്. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തു വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ നേ​​​ട്ടം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്പോ​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ന്ന ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ത്തി​​​ൽ അ​​​തു പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്നി​​​ല്ല. അ​​​താ​​​യ​​​തു വി​​​ക​​​സ​​​ന കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രും പാ​​​ർ​​​ട്ടി സം​​​വി​​​ധാ​​​ന​​​വും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു എ​​​ന്നു​​​വേ​​​ണം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ.

ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ അ​​​തു സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​യാ​​​ലും ഭ​​​ര​​​ണ​​​ത​​​ല​​​ത്തി​​​ലാ​​​യാ​​​ലും വ​​​രു​​​ത്തി​​​യേ മ​​​തി​​​യാ​​​കൂ. ഇ​​​ല്ലെ​​​ങ്കി​​​ൽ വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​കും പൊ​​​തു​​​വെ ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​തെ​​​ന്നും കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ സം​​​ഘ​​​ട​​​നാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​യി​​​ച്ചേ മ​​​തി​​​യാ​​​കൂ. അ​​​തി​​​നു​​​ള്ള രാ​​​ഷ്ട്രീ​​​യ അ​​​ന്ത​​​രീ​​​ക്ഷം ഉ​​​ണ്ട്. വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ പെടാതെ മൂ​​​ന്നു​​​മാ​​​സം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​കീ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​ശ്രാ​​​ന്ത​​​പ​​​രി​​​ശ്ര​​​മം ന​​​ട​​​ത്ത​​​ണം. നി​​​ല​​​വി​​​ലെ രാ​​​ഷ്ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​മ​​​നു​​​സ​​​രി​​​ച്ചു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ക്കാം. ഇ​​​തി​​​നു പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​പൂ​​​ർ​​​ണ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടെ​​​ന്നും ബേ​​​ബി യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

 

Tags : CPM Central Committee Kerala MA baby

Recent News

Up