തിരുവനന്തപുരം: ബിജെപിയെ പോലെ എസ്ഐആറിനെ മറയാക്കി കേരളത്തിൽ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് എതിരു നിൽക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തിൽ സിപിഎം അനുവർത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
എസ്ഐആർ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ്ഐആർ മറയാക്കി സിപിഎം കള്ളവോട്ട് ചേർക്കലും വോട്ടു നിഷേധിക്കലും നടത്തുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
Tags : BJP's democratic CPM Congress K.C. Venugopal